ഷാരൂഖ് ഖാനില്‍ താനൊരു കീറണ്‍ പൊള്ളാര്‍ഡിനെ കാണുന്നു – അനില്‍ കുംബ്ലെ

തമിഴ്നാട് താരം ഷാരൂഖ് ഖാനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കിയത് 5 കോടി രൂപയ്ക്കാണ്. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ താരത്തിന്റെ പ്രകടനത്തിന്റെ ബലത്തിലാണ് തമിഴ്നാട് കിരീടം സ്വന്തമാക്കിയത്. അതിന്റെ ഗുണം ഐപിഎല്‍ ലേലത്തില്‍ താരത്തിന് സ്വന്തമാക്കുവാന്‍ സാധിച്ചു.
താരത്തിനെ ഐപിഎല്‍ 2020 ലേലത്തില്‍ ആരും സ്വന്തമാക്കിയില്ലെങ്കിലും ഇത്തവണ അഞ്ച് കോടി രൂപയാണ് താരത്തിന് കരാര്‍ ലഭിച്ചത്. കീറണ്‍ പൊള്ളാര്‍ഡിന്റെ ചില സാമ്യം തനിക്ക് ഷാരൂഖില്‍ തോന്നിയെന്നാണ് പഞ്ചാബ് കിംഗ്സ് മെന്റര്‍ അനില്‍ കുംബ്ലെ പറഞ്ഞത്.
“He reminds me a bit of Pollard!” 💪
𝐊𝐢𝐧𝐠𝐬 da apna 𝐊𝐡𝐚𝐧 😍#SaddaPunjab #PunjabKings #IPL2021 pic.twitter.com/yO4MCbDCpJ
— Punjab Kings (@PunjabKingsIPL) April 4, 2021
താരത്തിനെ ഫ്രാഞ്ചൈസി ഈ സീസണില്‍ പിന്തുണയ്ക്കുമെന്നും ആ അവസരങ്ങള്‍ ഉപയോഗിച്ച് ടീമിനെ താരം മുന്നോട്ട് നയിക്കുമെന്നുമാണ് തന്റെ പ്രതീക്ഷയെന്ന് കുംബ്ലെ വ്യക്തമാക്കി. മുംബൈയില്‍ നെറ്റ്സില്‍ താന്‍ പൊള്ളാര്‍ഡിനെതിരെ പന്തെറിയുവാന്‍ ഭയപ്പെട്ടത് പോലെ തന്നെയാണ് ഷാരൂഖിന്റെ ബാറ്റിംഗ് കാണുമ്പോള്‍ തനിക്ക് തോന്നുന്നതെന്നും പഞ്ചാബ് കിംഗ്സ് മെന്റര്‍ പറഞ്ഞു.