
ആദ്യ മത്സരത്തില്‍ പൂനെയോടു തോറ്റ മുംബൈ ഇന്ത്യന്‍സിനു അടുത്ത തിരിച്ചടി. പരിക്കേറ്റ അമ്പാട്ടി റായിഡുവിന്റെ സേവനം അടുത്ത 10 ദിവസങ്ങളിലേക്ക് ടീമിനു ലഭ്യമാകില്ല എന്നതാണ് ഐപിഎല്‍ വൃത്തങ്ങളില്‍ നിന്നുള്ള വാര്‍ത്ത. ലസിത് മലിംഗ, അസേല ഗുണരത്നേ എന്നിവര്‍ ടീമിലേക്ക് എത്തിചേര്‍ന്നത് മുംബൈ ആരാധകര്‍ക്ക് ശുഭപ്രതീക്ഷയാണ് നല്‍കുന്നത്. ആദ്യ മത്സരത്തില്‍ കളിച്ച ടിം സൗത്തിയ്ക്ക് പകരം ടീമില്‍ മലിംഗ സ്ഥാനം പിടിയ്ക്കാനാണ് സാധ്യത. റായിഡുവിനു പകരക്കാരനായി ഹര്ഭജന് സിംഗും കൊല്‍ക്കത്തയ്ക്കെതിരെയുള്ള മത്സരത്തില്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തുവാനാണ് സാധ്യത.
പൂനെയ്ക്കെതിരെ തോറ്റ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് റായിഡുവിനു പരിക്കേറ്റത്. ശക്തമായ ബാറ്റിംഗ് നിരയുള്ള മുംബൈയ്ക്ക് റായിഡുവിന്റെ നഷ്ടം മറികടക്കുവാനുള്ള താരങ്ങളുണ്ടെന്നുള്ളത് മാനേജ്മെന്റിനു ഏറെ ആശ്വാസകരമാണ്.