സെലക്ഷന്‍ എന്റെ കൈയ്യിലല്ല, വിഷമമില്ല – ഹര്‍ഷൽ പട്ടേൽ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈയ്ക്കെതിരെ ഹാട്രിക്ക് നേടുന്നതിന് മുമ്പ് തന്നെ ഹര്‍ഷൽ പട്ടേൽ ഐപിഎലില്‍ പര്‍പ്പിള്‍ ക്യാപ്പുമായി ബൗളര്‍മാരിൽ മുന്‍ പന്തിയിലുണ്ട്. ഇപ്പോള്‍ ഹാട്രിക്ക് കൂടിയായപ്പോള്‍ 23 വിക്കറ്റുമായി ബഹുദൂരം മുന്നിലാണ് ഈ സീസണിൽ ഹര്‍ഷൽ പട്ടേൽ. രണ്ടാം സ്ഥാനത്തുള്ള അവേശ് ഖാന് വെറും 15 വിക്കറ്റാണ് നേടുവാനായിട്ടുള്ളത്.

ടി20 ലോകകപ്പ് ടീമിൽ ഇടം ലഭിയ്ക്കാത്തതിൽ തനിക്ക് യാതൊരു വിഷമവുമില്ലെന്നും ടീം സെലക്ഷന്‍ തന്റെ കൈവശമുള്ള കാര്യമല്ലെന്നും ഹരിയാനയിൽ നിന്നുള്ള പേസര്‍ പറഞ്ഞു.

തന്റെ കഴിവിനനുസരിച്ചുള്ള തീരുമാനങ്ങളാണ് താന്‍ ജീവിതത്തിൽ എടുത്തിട്ടുള്ളതെന്നും അതിനാൽ തന്നെ അതിൽ തനിക്ക് യാതൊരു വിഷമവുമില്ലെന്നും ടീം സെലക്ഷന്‍ തന്റെ കൈയ്യിലുള്ള കാര്യമല്ലെന്നും ഹര്‍ഷൽ പട്ടേൽ വ്യക്തമാക്കി.

തനിക്ക് ഇപ്പോള്‍ താന്‍ ഏത് ടീമിനായാണോ കളിക്കുന്നത്, അത് ഐപിഎലില്‍ ആയാലും ഹരിയാനയ്ക്ക് വേണ്ടിയായാലും അതോ ഇന്ത്യന്‍ ടീമിനായാലും മികച്ച രീതിയിലുള്ള പ്രകടനം പുറത്തെടുക്കണമെന്ന് മാത്രമാണ് തന്റെ ആഗ്രഹം എന്നും ഹര്‍ഷൽ കൂട്ടിചേര്‍ത്തു.