അവൻ എന്നെ പോലെ ബാറ്റ് ചെയ്തു, സൺറൈസേഴ്സ് ബാറ്റ്സ്മാനെ അനുമോദിച്ച് സേവാഗ്

Manishpandey
- Advertisement -

സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റ്സ്മാനായ മനീഷ് പാണ്ഡെയെ അനുമോദിച്ച് മുൻ ഇതിഹാസതാരം വീരേന്ദർ സേവാഗ്. രാജസ്ഥാൻ റോയൽസിനെ സൺറൈസേഴ്സ് ഹൈദരാബാദ് മനീഷ് പാണ്ഡേയുടെ തകർപ്പൻ ബാറ്റിംഗിന്റെ പരാജയപ്പെടുത്തിയത്. 83 റൺസിന്റെ അപരാജിതമായ കുതിപ്പാണ് മനീഷ് പാണ്ഡേ നടത്തിയത്.

140 റൺസിന്റെ അപരാജിത പാർട്ട്ണർഷിപ്പിന്റെ ബലത്തിലാണ് സൺറൈസേഴ്സ് ഹൈദരാബാദ് 8 വിക്കറ്റ് ജയം നേടിയത്. എന്നെപ്പോലെ ഒരു ഇന്നിംഗ്സ് കളിച്ചാണ് മനീഷ് പാണ്ഡേ രാജസ്ഥാൻ റോയൽസിനെ തകർത്തത്. വീരു കീ ബൈടക് എന്ന യൂട്യൂബ് വ്ലോഗിലൂടെയാണ് സേവാഗ് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്. മനീഷിന് ശക്തമായ പിന്തുണ നൽകിയ വിജയ്ശങ്കറിനേയും വീരു അഭിനന്ദിക്കാൻ മറന്നില്ല.

Advertisement