പതിനൊന്നാം സീസണില്‍ ഒരു അപൂര്‍വ്വ റെക്കോര്‍ഡ്

ഐപിഎലിന്റെ പതിനൊന്നാം സീസണില്‍ ഇതുവരെ സംഭവിക്കാത്ത പുതിയൊരു റെക്കോര്‍ഡ്. ചരിത്രത്തില്‍ ആദ്യമായി ഐപിഎലിലെ എല്ലാ ടീമുകളും 10 പോയിന്റ് നേടുന്ന പുതിയ റെക്കോര്‍ഡാണ് ഈ സീസണില്‍ സംഭവിച്ചിരിക്കുന്നത്. മുന്‍ സീസണുകളിലൊന്നും ഇത്തരത്തിലൊരു സവിശേഷത ഐപിഎലില്‍ ഉണ്ടായിട്ടില്ല. തങ്ങളുടെ അവസാന രണ്ട് ലീഗ് മത്സരങ്ങളും ജയിച്ച് ഡല്‍ഹിയാണ് ഈ ചരിത്ര മൂഹൂര്‍ത്തം സാധ്യമാക്കിയത്.

തങ്ങളുടെ അവസാന രണ്ട് മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് പോയിന്റ് പട്ടികയില്‍ 10 പോയിന്റ് ഉറപ്പിക്കുവാന്‍ ഡല്‍ഹിയ്ക്കായത്. മുംബൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങളെയും ഡല്‍ഹി അവസാനിപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleവനിതാ സീരി എയും യുവന്റസിന്
Next articleറാഡ നൈൻഗോളനില്ലാതെ ബെൽജിയം ലോകക്കപ്പിന്