സഞ്ജു സിക്സര്‍ സാംസണ്‍, മികച്ച സ്കോര്‍ നേടി രാജസ്ഥാന്‍ റോയല്‍സ്

ആദ്യ മത്സരത്തില്‍ നഷ്ടമായ അര്‍ദ്ധ ശതകം ബാംഗ്ലൂരിനെതിരെ സ്വന്തമാക്കി സഞ്ജു സാംസണ്‍. സഞ്ജു സാംസണിന്റെ ബാറ്റിംഗ് മികവില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത രാജസഅഥാന്‍ റോയല്‍സ് 217 റണ്‍സ് നേടുകയായിരുന്നു. 4 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ബെന്‍ സ്റ്റോക്സ് എന്നിവര്‍ക്കും മികച്ച തുടക്കം ലഭിച്ചുവെങ്കിലും ഇരുവര്‍ക്കും വലിയ സ്കോറിലേക്ക് ഇന്നിംഗ്സ് നയിക്കാനാകാതെ പുറത്തായപ്പോള്‍ ജോസ് ബട്‍ലറോടൊപ്പം ചേര്‍ന്ന് സഞ്ജുവാണ് രാജസ്ഥാന്‍ ഇന്നിംഗ്സിനു വേഗത നല്‍കിയത്.

നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 36 പന്തില്‍ നിന്ന് 73 റണ്‍സാണ് നേടിയത്. ജോസ് ബട്‍ലര്‍ 14 പന്തില്‍ 23 റണ്‍സ് നേടി പുറത്തായി. രഹാനെ 20 പന്തില്‍ 36 റണ്‍സ് നേടി പുറത്തായപ്പോള്‍ ബെന്‍ സ്റ്റോക്സ് 27 റണ്‍സ് നേടി പുറത്തായി. 8 സിക്സുകള്‍ നേടിയ ശേഷമാണ് ഇന്നിംഗ്സിലെ തന്റെ ആദ്യ ബൗണ്ടറി സഞ്ജു നേടിയത്.

92 റണ്‍സ് നേടിയ സഞ്ജു ഇതിനായി 45 പന്തുകളാണ് നേരിട്ടത്. 10 സിക്സുകളും 2 അടങ്ങിയതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. അവസാന ഓവര്‍ എറിഞ്ഞ ഉമേഷ് യാദവിനെ 27 റണ്‍സാണ് സഞ്ജുവും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് നേടിയത്. ത്രിപാഠി 5 പന്തില്‍ നിന്ന് 14 റണ്‍സ് നേടി പുറത്താകാതെ നിന്നു.

ബാംഗ്ലൂരിനു വേണ്ടി ക്രിസ് വോക്സ്, യൂസുവേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ടും വിക്കറ്റാണ് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറോയൽ ചലഞ്ചേഴ്സിന്റെ വിക്കറ്റ് വേട്ടയിലെ റെക്കോർഡ് ഇനി ചാഹലിന്
Next articleഓറഞ്ച് ക്യാപ് സ്വന്തമാക്കി സഞ്ജു സാംസണ്‍