സാംസണെ വിമർശിച്ച് ഗംഭീർ “സ്ഥിരത ഒട്ടുമില്ല”

Sanju Samson Rajasthan Royals Ipl

രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സഞ്ജു സാംസൺ രണ്ടാം ഒന്നാണ് എന്നും താരത്തിന് സ്ഥിരത ഇല്ലാത്തത് വലിയ പ്രശ്നമാണ് എന്നും ഗംഭീർ പറയുന്നു. സഞ്ജു ഈ ഐ പി എൽ ഒരു സെഞ്ച്വറിയോടെ ആണ് തുടങ്ങിയത് എങ്കിലും അതിനു ശേഷം താരം എല്ലാ മത്സരങ്ങളിലും നിരാശപ്പെടുത്തിയിരുന്നു‌. സഞ്ജു എല്ലാ സീസണിലും ഇതുപോലെ ആണ് എന്ന് ഗംഭീർ പറയുന്നു.

ഒരു കളിയിൽ അദ്ദേഹം 80-90 അടിക്കും അടുത്ത മത്സരത്തിൽ ഒന്നും ഉണ്ടാവില്ല. ഇത് സഞ്ജുവിന്റെ മാനസിക നില കൊണ്ടാണെന്ന് ഗംഭീർ പറയുന്നു. നല്ല കളിക്കാരെ എടുത്ത് നോക്കിയാൽ അവരുടെ ഗ്രാഫിൽ ഇത്ര വലിയ വ്യത്യാസങ്ങൾ കാണില്ല. കോഹ്ലിയും ഡിവില്ലേഴ്സും രോഹിതും ഒക്കെ ഒരു കളിയിൽ നൂറ് എടുത്ത അടുത്ത കളിയിലും മുപ്പതോ നാൽപ്പതോ ഒക്കെ സംഭാവന ചെയ്യും. ഗംഭീർ പറഞ്ഞു.