ഓറഞ്ച് ക്യാപ് സ്വന്തമാക്കി സഞ്ജു സാംസണ്‍

ശിഖര്‍ ധവാനില്‍ നിന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സിന്റെ സഞ്ജു സാംസണ്‍. ബാംഗ്ലൂരിനെതിരെ തന്റെ വെടിക്കെട്ട് ഇന്നിംഗ്സിനിടെയാണ് സഞ്ജു ഈ സീസണില്‍ ആദ്യമായി ഓറഞ്ച് ക്യാപ് തന്റെ തലയിലെത്തിച്ചത്. ബാംഗ്ലൂര്‍ ബൗളര്‍മാരെ 10 തവണ അതിര്‍ത്തിയ്ക്ക് മുകളിലൂടെ പറത്തിയ സഞ്ജു 45 പന്തില്‍ നിന്നാണ് 92 റണ്‍സ് നേടിയത്.

178 റണ്‍സാണ് സഞ്ജു തന്റെ മൂന്നിംഗ്സുകളിലായി ഐപിഎല്‍ പതിനൊന്നാം സീസണില്‍ നേടിയത്. ശിഖര്‍ ധവാന്‍ 130 റണ്‍സുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 124 റണ്‍സുമായി സൂര്യകുമാര്‍ യാദവാണ് പട്ടികയില്‍ നാലാമത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസഞ്ജു സിക്സര്‍ സാംസണ്‍, മികച്ച സ്കോര്‍ നേടി രാജസ്ഥാന്‍ റോയല്‍സ്
Next articleസിക്സര്‍ വീരനായി സഞ്ജു, മുന്നില്‍ ആന്‍ഡ്രേ റസ്സല്‍