സഞ്ജു രാജസ്ഥാനിൽ തന്നെ, 14 കോടിയുടെ കരാറിൽ താരത്തെ നിലനിർത്തും

20211126 005440

രാജസ്ഥാൻ റോയൽസ് അടുത്ത ഐ പി എല്ലിനായി നിലനിർത്തുന്ന ആദ്യ താരം സഞ്ജു സാംസൺ ആകും. മലയാളി താരവും രാജസ്ഥാന്റെ ക്യാപ്റ്റനുമായ സഞ്ജു 14 കോടിയുടെ കരാറിൽ ആകും ക്ലബിൽ തുടരുക. സഞ്ജു തന്നെ ആകും പുതിയ സീസണിലും രാജസ്ഥാന്റെ ക്യാപ്റ്റൻ. സഞ്ജു 2019 മുതൽ രാജസ്ഥാന് ഒപ്പമുള്ള താരമാണ്. മുമ്പ് 2013 മുതൽ 2015വരെയും സഞ്ജു സാംസൺ രാജസ്ഥാന് ഒപ്പം ഉ‌ണ്ടായിരുന്നു. സഞ്ജു അല്ലാതെ രാജസ്ഥാ‌ൻ നിലനിർത്തുന്ന മറ്റു താരങ്ങളെ പിന്നീട് അറിയാം. ബട്ലറെയും രാജസ്ഥാൻ നിലനിർത്തും എന്നാണ് അഭ്യൂഹങ്ങൾ.

Previous article“ക്ലീൻ ഷീറ്റ് നേടാൻ ആയതിൽ സന്തോഷം” – സിപോവിച്
Next articleഅക്സല്‍സെനോട് വീണ്ടും തോല്‍വിയേറ്റ് വാങ്ങി ശ്രീകാന്ത് കിഡംബി