അര്‍ദ്ധ ശതകം നഷ്ടമായി സഞ്ജു സാംസണ്‍

- Advertisement -

പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ അര്‍ദ്ധ ശതകം നഷ്ടമായി സഞ്ജു സാംസണ്‍. സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ കൃത്യതയാര്‍ന്ന ബൗളിംഗിനെതിരെ മറ്റു രാജസ്ഥാന്‍ ബാറ്റ്സ്മാന്മാര്‍ നിലയുറപ്പിക്കുവാന്‍ പാടുപെട്ടപ്പോളും സഞ്ജു സാംസണ്‍ തന്റെ അര്‍ദ്ധ ശതകത്തിനു തൊട്ടടുത്ത് വരെ എത്തുകയായിരുന്നു.  42 പന്തില്‍ നിന്ന് 49 റണ്‍സ് നേടി സഞ്ജു പുറത്താകുമ്പോള്‍ രാജസ്ഥാന്റെ സ്കോര്‍ 13.5 ഓവറില്‍ 94/5 എന്നായിരുന്നു.

5 ബൗണ്ടറിയാണ് ഇന്നിംഗ്സില്‍ സഞ്ജു നേടിയത്. രാഹുല്‍ ത്രിപാഠിയുടെയും സഞ്ജു സാംസണിന്റെയും വിക്കറ്റുകള്‍ ഒരേ വിക്കറ്റില്‍ വീഴ്ത്തി ഷാകിബ് അല്‍ ഹസനാണ് ഹൈദ്രാബാദിന്റെ ആധിപത്യം മത്സരത്തിലുറപ്പിച്ചത്. റഷീദ് ഖാന്‍ മികച്ചൊരു ക്യാച്ചിലൂടെയാണ് സഞ്ജുവിന്റെ പുറത്താക്കല്‍ പൂര്‍ത്തിയാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement