
ഐപിഎലില്‍ ഓറഞ്ച് ക്യാപ്പ് പോരാട്ടം കടുക്കുമ്പോള്‍ തല്ക്കാലം അത് സഞ്ജു സാംസണിന്റെ തലയില്‍ ഇരിക്കും. തൊട്ട് പിന്നിലുള്ള വിരാട് കോഹ്ലിയെക്കാള് വെറും 8 റണ്‍സിനു മാത്രം മുന്നിലായാണ് സഞ്ജു ഓറഞ്ച് ക്യാപ്പ് പട്ടികയില്‍ സ്ഥിതി ചെയ്യുന്നത്. സഞ്ജു 239 റണ്‍സും വിരാട് കോഹ്ലി 231 റണ്‍സുമാണ് നേടിയിട്ടുള്ളത്. മൂന്നും നാലും സ്ഥാനത്തുള്ള കെയിന്‍ വില്യംസണ്(230), ക്രിസ് ഗെയില്‍(229) എന്നിവരും തൊട്ടുപിന്നിലുണ്ട്.
ആദ്യ 5 സ്ഥാനക്കാര്‍ തമ്മിലുള്ള വ്യത്യാസം വെറും 16 റണ്‍സ് മാത്രമാണുള്ളത്. ഇതില്‍ നാലാം സ്ഥാനത്തുള്ള ക്രിസ് ഗെയിലും അഞ്ചാം സ്ഥാനത്തുള്ള ഋഷഭ് പന്തും(223) തൊട്ടുപിന്നിലായുള്ള ലോകേഷ് രാഹുലിനും(213) ഇന്ന് മത്സരമുള്ളതിനാല്‍ ഓറഞ്ച് ക്യാപ്പ് പട്ടിക മാറി മറിയുമെന്നുള്ള കാര്യം ഉറപ്പാണ്. എന്നിരുന്നാലും താല്‍ക്കാലികമായി ഓറഞ്ച് ക്യാപ്പിന്റെ ഉടമയായി സഞ്ജു സാംസണ് വാഴാം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial