“ഇനിയും നൂറു തവണ കളിച്ചാലും ആ സിംഗിൾ എടുക്കില്ല” – സഞ്ജു

20210416 004125
Credit: Twitter
- Advertisement -

ഐ പി എല്ലിലെ ആദ്യ മത്സരത്തിൽ ക്രിസ് മോറിസിന് സിംഗിൾ എടുത്ത് സ്ട്രൈക്ക് കൈമാറാത്തതിൽ യാതൊരു നിരാഡയും ഇല്ല എന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. ഇന്ന് ക്രിസ് മോറിസിന്റെ മികവിൽ രാജസ്ഥാൻ ഡെൽഹിയെ തോൽപ്പിച്ചിരുന്നു. ആ മത്സര ശേഷം ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ മോറിസിന് സിംഗിൾ എടുത്തപ്പോൾ ഓടാതെ സ്ട്രൈക്ക് കീപ്പ് ചെയ്തത് തെറ്റായോ എന്ന് സഞ്ജുവിനോട് മാധ്യമങ്ങൾ ചോദിച്ചു.

എന്നാൽ സഞ്ജു തന്റെ തീരുമാനത്തെ ഓർത്ത് സങ്കടപ്പെടുന്മില്ല എന്ന് പറഞ്ഞു. താൻ ആ മത്സരം ഇനി നൂറു തവണ കളിച്ചാലും സിംഗിൾ എടുക്കില്ല എന്നും സഞ്ജു പറഞ്ഞു. സഞ്ജു സിംഗിൽ എടുക്കാത്തതിൽ വിഷമം ഇല്ല എന്ന് ക്രിസ് മോറിസും പറഞ്ഞു. സഞ്ജു അന്നത്ര നന്നായായിരുന്നു ബാറ്റു ചെയ്തു കൊണ്ടിരുന്നത്. അങ്ങനെ ബാറ്റു ചെയ്യുന്ന ആൾ തന്നെയാണ് സ്ട്രൈക്കിൽ ഉണ്ടാവേണ്ടത്. അന്നത്തെ അവസന പന്ത് സിക്സ് പോകാത്തത് മാത്രമായിരുന്നു പ്രയാസം എന്നും മോറിസ് പറഞ്ഞു.

Advertisement