ഐ.പി.എല്ലിൽ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറുടെ പേര് സഞ്ജു സാംസൺ വെളിപ്പെടുത്തി

ഇന്ത്യൻ പ്രീമിയർ ലീഗിൽ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറുടെ പേര് വെളിപ്പെടുത്തി രാജസ്ഥാൻ റോയൽസ് താരം സഞ്ജു സാംസൺ. താൻ നേരിട്ട ബൗളർമാരിൽ ഏറ്റവും കടുപ്പമേറിയ ബൗളർ ആരാധകർ പ്രതീക്ഷിച്ചത് പോലെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയും മുൻ ശ്രീലങ്കൻ താരം ലസിത് മലിംഗയുമല്ല.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന സുനിൽ നരേൻ ആണ് താൻ നേരിട്ടവരിൽ ഏറ്റവും കടുപ്പമേറിയ ബൗളറെന്ന് സഞ്ജു സാംസൺപറഞ്ഞു. സുനിൽ നരേനെതിരെ ഐ.പി.എല്ലിൽ താൻ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെങ്കിലും നരേൻ മികച്ച ബൗളറാണെന്ന് സാംസൺ പറഞ്ഞു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് സഞ്ജു സാംസൺ താൻ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറുടെ പേര് വെളിപ്പെടുത്തിയത്.

Previous article“കെന്നി ഡാഗ്ലിഷിന്റെ രോഗ വാർത്ത ലിവർപൂൾ താരങ്ങളെ ഞെട്ടിച്ചു”
Next article“റൊണാൾഡോയുടെ സ്വാധീനം അല്ല യുവന്റസിലേക്ക് വരാൻ കാരണം” – ഡിലിറ്റ്