സാം കുറാന് മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരം നഷ്ട്ടമാകും

Sam Curran England Ipl Csk Chennai Super Kings

ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഇംഗ്ലീഷ് താരം സാം കുറാന് മുംബൈ ഇന്ത്യൻസിനെതിരായ ഐ.പി.എല്ലിലെ ആദ്യ മത്സരം നഷ്ട്ടമാകും. ഇന്ന് യു.എ.ഇയിൽ എത്തിയ സാം കുറാൻ 6 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കിയതിന് ശേഷം മാത്രമാവും ടീമിനൊപ്പം ചേരാൻ കഴിയുക.

നിലവിൽ ഇംഗ്ലണ്ടിൽ വരുന്നവർക്ക് ബി.സി.സി.ഐ 6 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കിയിരുന്നു. ഇതോടെ ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ മത്സരം സാം കുറാന് നഷ്ട്ടമാകും. ഐ.പി.എല്ലിന്റെ ആദ്യ ഘട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 9 വിക്കറ്റും 52 റൺസും താരം നേടിയിട്ടുണ്ട്. നിലവിൽ നാലാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിൽ താരത്തിന് കളിക്കാൻ കഴിയാത്തത് ചെന്നൈ സൂപ്പർ കിങ്സിന് കനത്ത തിരിച്ചടിയാണ്.

Previous articleബാലൻ ഡി ഓർ എല്ലാ താരങ്ങളുടെയും ആഗ്രഹം ആണെന്ന് ബെൻസീമ
Next articleബെംഗളൂരുവിന് രണ്ട് ഗോൾ, കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് ചുവപ്പ് കാർഡും പരാജയവും