സാം കറനെ പൊന്നും വിലകൊടുത്ത് വാങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്

ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കറനെ പൊന്നും വില കൊടുത്ത് സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്‌സ്. ഡൽഹി ക്യാപിറ്റൽസ് താരത്തിന് വേണ്ടി ശ്രമം നടത്തിയെങ്കിലും താരത്തെ വിട്ടുകൊടുക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് തയ്യാറാവാതിരുന്നതോടെ ഇംഗ്ലീഷ് താരം ചെന്നൈയുടെ തട്ടകത്തിൽ എത്തുകയായിരുന്നു.

അടിസ്ഥാന വിലയായ ഒരു കോടിയിൽ നിന്ന് ലേലം വിളി തുടങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് അഞ്ചര കോടി രൂപയോളം മുടക്കിയാണ് താരത്തെ ടീമിൽ എത്തിച്ചത്. 5.25 കോടി രൂപ വരെ ഡൽഹി ക്യാപിറ്റൽസ് ലേലം വിളിച്ചുനോക്കിയെങ്കിലും അവസാനം താരം ചെന്നൈ സൂപ്പർ കിങ്സിൽ തന്നെ എത്തുകയായിരുന്നു. കഴിഞ്ഞ ഇന്ത്യൻ പ്രീമിയർ ലീഗിൽ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ താരമായിരുന്നു കറന്‍.  അവർക്ക് വേണ്ടി 9 മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റും താരം വീഴ്ത്തിയിട്ടുണ്ട്.

Previous articleകറാച്ചിയില്‍ പാക്കിസ്ഥാനെ കറക്കി വീഴ്ത്തി ശ്രീലങ്ക
Next article10 കോടിയ്ക്ക് ക്രിസ് മോറിസിനെ സ്വന്താക്കി ബാംഗ്ലൂര്‍, രംഗത്തെത്തിയത് നാല് ടീമുകള്‍