റുതുരാജ്, ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

Ruturaj Gaikwad Ipl Chennai Super Kings Csk
Photo: IPL

ഐപിഎൽ ഫൈനലില്‍ നേടിയ 32 റൺസ് നേടിയ ഓറഞ്ച് ക്യാപിനൊപ്പം ഐപിഎലില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയായി മാറി. ഫാഫ് ഡു പ്ലെസി ഒരു ഘട്ടത്തിൽ താരത്തിൽ നിന്ന് ഓറഞ്ച് ക്യാപ് തട്ടിയെടുക്കുമെന്ന് തോന്നിച്ചുവെങ്കിലും താരം 633 റൺസ് വരെ മാത്രമേ എത്തിയുള്ളു. ഫാഫ് ഇന്നിംഗ്സിലെ അവസാന പന്തിൽ പുറത്തായപ്പോള്‍ താരം 59 പന്തിൽ 86 റൺസാണ് നേടിയത്.

പഞ്ചാബ് കിംഗ്സ് നായകന്‍ രാഹുല്‍ ആണ് മൂന്നാം സ്ഥാനത്ത്. 13 ഇന്നിംഗ്സിൽ നിന്ന് 626 റൺസാണ് രാഹുല്‍ നേടിയത്. പ്ലേ ഓഫ് യോഗ്യത നേടുവാന്‍ താരത്തിന്റെ ടീമിന് സാധിച്ചില്ല. അതേ സമയം ഫൈനല്‍ കളിച്ച ചെന്നൈ താരം റുതുരാജ 16 ഇന്നിംഗ്സിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.

Previous article2023 ഏഷ്യ കപ്പ് പാക്കിസ്ഥാനിൽ
Next articleകിരീടത്തിനായി കൊല്‍ക്കത്ത റൺ മല കയറണം, അടിച്ച് തകര്‍ത്ത് ഫാഫും ടോപ് ഓര്‍ഡറും