ചെന്നൈ സൂപ്പർ കിങ്‌സ് താരത്തിന് ആദ്യ കുറച്ച് മത്സരങ്ങൾ നഷ്ട്ടമാകും

- Advertisement -

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ചെന്നൈ സൂപ്പർ കിങ്‌സ് താരം ഋതുരാജ് ഗെയ്ക്‌വാദിന് ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ കുറച്ച് മത്സരങ്ങൾ നഷ്ട്ടമാകും. താരം രണ്ട് തവണ കൂടി കൊറോണ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാൽ മാത്രമേ ടീമിനൊപ്പം ചേരാൻ കഴിയു. ഇതോടെയാണ് ആദ്യ കുറച്ച മത്സരങ്ങൾക്ക് ചെന്നൈക്ക് വേണ്ടി താരം ഇറങ്ങില്ലെന്ന് ഉറപ്പായത്.

നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് വേണ്ടി യു.എ.ഇയിലെത്തിയ ചെന്നൈ സൂപ്പർ കിങ്‌സ് അംഗങ്ങളിൽ 13 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 11 സപ്പോർട്ടിങ് സ്റ്റാഫുകൾക്കും ബൗളറായ ദീപക് ചഹാറിനും ഋതുരാജ് ഗെയ്ക്‌വാദിനുമാണ് കൊറോണ സ്ഥിരീകരിച്ചത്. തുടർന്ന് മൂന്ന് കൊറോണ ടെസ്റ്റുകൾ നെഗറ്റീവായ ദീപക് ചഹാർ ടീമിനൊപ്പം പരിശീലനം തുടങ്ങിയിരുന്നു. വ്യക്തിഗത കാരണങ്ങൾ കൊണ്ട് ചെന്നൈ ടീമിൽ നിന്ന് വിട്ടുനിന്ന സുരേഷ് റെയ്നക്ക് പകരം ഋതുരാജ് ഗെയ്ക്‌വാദ് കളിക്കുമെന്നാണ് കരുതപ്പെടുന്നത്.

Advertisement