സിക്സര്‍ വീരനായി സഞ്ജു, മുന്നില്‍ ആന്‍ഡ്രേ റസ്സല്‍

- Advertisement -

വെടിക്കെട്ട് ഇന്നിംഗ്സിനിടെ അടിച്ച 10 സിക്സുകളുടെ ബലത്തില്‍ ഐപിഎലിലെ ഏറ്റവുമധികം സിക്സുകളിടിച്ചവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി സഞ്ജു സാംസണ്‍. കൊല്‍ക്കത്തയുടെ കരീബിയന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രേ റസ്സലാണ് 13 സിക്സുകളുമായി പട്ടികയില്‍ മുന്നില്‍. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയുള്ള ഇന്നിംഗ്സില്‍ നേടിയ 11 സിക്സുകളുടെ ബലത്തിലാണ് റസ്സല്‍ പട്ടികയില്‍ ഒന്നാമത്.

സഞ്ജു റോയല്‍ ചലഞ്ചേഴ്സിനെതിരെയാണ് 10 സിക്സുകളോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ 12 സിക്സുകളാണ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ബാംഗ്ലൂരിന്റെ എബി ഡി വില്ലിയേഴ്സ് ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്. 9 സിക്സുകളാണ് എബിഡി നേടിയിട്ടുള്ളത്.

8 സിക്സുമായി നാല്, അഞ്ച് സ്ഥാനങ്ങളിലുള്ള ഡ്വെയിന്‍ ബ്രാവോ, ലോകേഷ് രാഹുല്‍ എന്നിവര്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ ഇറങ്ങും എന്നതിനാല്‍ സഞ്ജുവിന്റെ സ്ഥാനം പിന്തള്ളപ്പെടുവാന്‍ സാധ്യതയുണ്ടെങ്കിലും ഒരിന്നിംഗ്സില്‍ ഏറ്റവും അധികം സിക്സെന്ന നേട്ടത്തില്‍ രണ്ടാം സ്ഥാനത്ത് സഞ്ജു കുറച്ചധികം കാലം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement