
89/5 എന്ന നിലയില്‍ നിന്ന് കൊല്‍ക്കത്തയെ 202/6 എന്ന ശക്തമായ സ്കോറിലേക്ക് എത്തിച്ചതിന്റെ ഫുള്‍ ക്രെഡിറ്റ് കരീബിയന്‍ താരം ആന്‍ഡ്രേ റസ്സലിനു മാത്രം സ്വന്തമാണ്. ദിനേശ് കാര്‍ത്തിക്കിനൊപ്പം 76 റണ്‍സ് ആറാം വിക്കറ്റില്‍ നേടിയ റസ്സല്‍ ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 88 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയായിരുന്നു. അവസാന പത്തോവറില്‍ 113 റണ്‍സ് നേടിയ കൊല്‍ക്കത്തയുടെ ഭൂരിഭാഗം സ്കോറിംഗും റസ്സലാണ് നടത്തിയത്.
11 സിക്സുകള്‍ അടിച്ച് കൂട്ടിയ റസ്സലിന്റെ പ്രഹരശേഷി കൂടുതലായി അറിഞ്ഞത് ഡ്വെയിന്‍ ബ്രാവോയാണ്. രണ്ടോവറിലായി 6 സിക്സുകളാണ് ബ്രാവോയെ റസ്സല്‍ അടിച്ചത്. റസ്സലിന്റെ ഈ വെടിക്കെട്ട് പ്രകടനം താരത്തിനെ നിലവില്‍ ഓറഞ്ച് ക്യാപിനു ഉടമയുമാക്കി. 26 പന്തില്‍ നിന്നാണ് റസ്സല്‍ തന്റെ അര്‍ദ്ധ ശതകം നേടിയത്.
കൊല്‍ക്കത്ത നിരയില്‍ ആറാമനായി ഇറങ്ങുന്ന റസ്സലിനു ഏറെനാള്‍ ടോപ് സ്കോററായി നില്ക്കാനായില്ലെങ്കിലും കിട്ടുന്ന അവസരങ്ങളില്‍ താരത്തില്‍ നിന്ന് വെടിക്കെട്ട് പ്രതീക്ഷിക്കാം ക്രിക്കറ്റ് ആരാധകര്‍ക്ക്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial