ബട്‍ലര്‍ – അശ്വിന്‍ പോരിന് അരങ്ങൊരുങ്ങുന്നു, ടോസ് അറിയാം

Buttler Ashwin
- Advertisement -

ഷാര്‍ജ്ജയിലെ റണ്ണൊഴുകുന്ന കുഞ്ഞന്‍ ഗ്രൗണ്ടില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും കളിയ്ക്കുന്നു. ജോസ് ബട്‍ലര്‍ – രവിചന്ദ്രന്‍ അശ്വിന്‍ പോരിന് ഇന്ന് കളമൊരുങ്ങുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സ്റ്റീവ് സ്മിത്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

രണ്ട് മാറ്റങ്ങളാണ് രാജസ്ഥാന്‍ റോയല്‍സ് നിരയിലുള്ളത്. ആന്‍ഡ്രൂ ടൈയും വരുണ്‍ ആരോണും ടീമിലേക്ക് എത്തുമ്പോള്‍ ടോം കറനും അങ്കിത് രാജ്പുതും ടീമില്‍ നിന്ന് പുറത്ത് പോകുന്നു. മാറ്റങ്ങളില്ലാതെയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നത്തെ മത്സരത്തിനിറങ്ങുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സ്: Prithvi Shaw, Shikhar Dhawan, Shreyas Iyer(c), Rishabh Pant(w), Marcus Stoinis, Shimron Hetmyer, Ravichandran Ashwin, Axar Patel, Harshal Patel, Kagiso Rabada, Anrich Nortje

‍രാജസ്ഥാന്‍ റോയല്‍സ്: Yashasvi Jaiswal, Jos Buttler(w), Steven Smith(c), Sanju Samson, Mahipal Lomror, Rahul Tewatia, Jofra Archer, Andrew Tye, Shreyas Gopal, Kartik Tyagi, Varun Aaron

Advertisement