രോഹിത്ത് മടങ്ങിയെത്തുന്നു, മുംബൈയെ ബാറ്റിംഗിനയയ്ച്ച് രാജസ്ഥാന്‍ റോയല്‍സ്

- Advertisement -

മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന് ആദ്യം ബൗളിംഗ്. ഇന്നത്തെ മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ നിരയില്‍ സിദ്ധേഷ് ലാഡിനു പകരം രോഹിത് ശര്‍മ്മ മടങ്ങിയെത്തുന്നു. രണ്ട് മാറ്റങ്ങളാണ് രാജസ്ഥാന്‍ നിരയിലുള്ളത്. കൃഷ്ണപ്പ ഗൗതവും ലിയാം ലിവിംഗ്സ്റ്റണും ടീമിലേക്ക് എത്തുമ്പോള്‍ റിയാന്‍ പരാഗും ബെന്‍ സ്റ്റോക്സും പുറത്ത് പോകുന്നു.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദ്ദിക് പാണ്ഡ്യ ക്രുണാല്‍ പാണ്ഡ്യ, അല്‍സാരി ജോസഫ്, രാഹുല്‍ ചഹാര്‍, ജേസണ്‍ ബെഹ്രെന്‍ഡോര്‍ഫ്, ജസ്പ്രീത് ബുംറ

രാജസ്ഥാന്‍ റോയല്‍സ്: അജിങ്ക്യ രഹാനെ, ജോസ് ബട്‍ലര്‍, സഞ്ജു സാംസണ്‍, സ്റ്റീവന്‍ സ്മിത്ത്, രാഹുല്‍ ത്രിപാഠി, ലിയാം ലിവിംഗ്സ്റ്റണ്‍, കൃഷ്ണപ്പ ഗൗതം, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ്സ് ഗോപാല്‍, ജയ്ദേവ് ഉനഡ്കട്, ധവാല്‍ കുല്‍ക്കര്‍ണ്ണി

Advertisement