സഞ്ജുവിനും മോര്‍ഗനും നിര്‍ണ്ണായകം, ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്

Rajasthanroyals

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജുവിനും മോര്‍ഗനും നിര്‍ണ്ണായകമായ മത്സരമാണ് ഇന്നത്തേത്. മത്സരത്തില്‍ രണ്ട് മാറ്റങ്ങളാണ് രാജസ്ഥാന്‍ റോയല്‍സ് നിരയിലുള്ളത്. ശ്രേയസ്സ് ഗോപാലിന് പകരം ജയ്ദേവ് ഉനഡ്കടും മനന്‍ വോറയ്ക്ക് പകരം യശസ്വി ജൈസ്വാലും ടീമിലേക്ക് എത്തുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയില്‍ ഒരു മാറ്റമാണുള്ളത്. കമലേഷ് നാഗര്‍കോടിയ്ക്ക് പകരം ശിവം മാവി ടീമിലേക്ക് എത്തുന്നു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: Nitish Rana, Shubman Gill, Rahul Tripathi, Eoin Morgan(c), Dinesh Karthik(w), Sunil Narine, Andre Russell, Pat Cummins, Varun Chakravarthy, Shivam Mavi, Prasidh Krishna

രാജസ്ഥാന്‍ റോയല്‍സ: Jos Buttler, Yashasvi Jaiswal, Sanju Samson(w/c), David Miller, Shivam Dube, Riyan Parag, Rahul Tewatia, Chris Morris, Jaydev Unadkat, Chetan Sakariya, Mustafizur Rahman