രോഹിത് അടുത്ത മത്സരത്തില്‍ തിരികെ എത്തും

- Advertisement -

രോഹിത് ശര്‍മ്മയുടെ പരിക്ക് അത്ര ഗുരുതരമല്ലെന്നും താരത്തിനെ കരുതലെന്ന നിലയില്‍ ടീം മാനേജ്മെന്റ് വിശ്രമം നല്‍കുകയായിരുന്നുവെന്നും പറഞ്ഞ് ഇന്നലത്തെ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് കീറണ്‍ പൊള്ളാര്‍ഡ്. രോഹിത് അടുത്ത മത്സരത്തില്‍ തിരിച്ചെത്തുമെന്നും താന്‍ ക്യാപ്റ്റന്‍സി താരത്തിനു കൈമാറി ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യാന്‍ പോകുമെന്നുമാണ് പൊള്ളാര്‍ഡ് മറുപടി നല്‍കിയത്.

രോഹിത്തിന്റെ പരിക്ക് ഗുരുതരമാണെന്നും നാല് മുതല്‍ ആറാഴ്ച വരെ വിശ്രമം താരത്തിനു വേണ്ടി വന്നേക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ് ഇപ്പോള്‍ പൊള്ളാര്‍ഡ് വെളിപ്പെടുത്തിയത്.

Advertisement