രോഹിത്ത് നയിച്ചു, മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം

മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അഞ്ചു വിക്കറ്റിന് പരാജയപ്പെടുത്തി. രോഹിത് ശർമ്മയുടെ അപരാജിതമായ 56 റൺസിന്റെ പിൻബലത്തിലാണ് ഒരു പന്ത് ബാക്കി നിൽക്കെ മുംബൈ ലക്ഷ്യം കണ്ടത്. 34 റൺസിന്‌ 3 വിക്കറ്റ് എടുത്ത മിച്ചൽ മക്ലെഗ്നാൻ രോഹിത്ത് ശർമ്മയ്ക്ക് മികച്ച പിന്തുണയേകി. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 8 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തു. ഡിവില്ലിയേഴ്സിനും പവൻ നേഗിക്കും മാത്രമാണ് ബാംഗ്ലൂർ നിരയിൽ നിന്നും ഭേദപ്പെട്ട സ്‌കോർ കണ്ടെത്തനായത്. കൃണാൽ പാണ്ട്യ രണ്ടും ബുമ്രയും കരൺ ശർമയും ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തുടക്കത്തിൽ തന്നെ പാർഥിവ് പട്ടേലിനെ നഷ്ടമായി. ഡക്കായ പാർഥിവിനു പകരം റാണയും ബട്ലറും അടിച്ചു തകർക്കാൻ തുടങ്ങി. പവൻ നേഗി രണ്ടു പേരെയും മടക്കിയയച്ചു. പിന്നീട് വന്ന നായകൻ രോഹിത്ത് ശർമ്മ മുംബൈയെ വിജയത്തിലേക്ക് നയിച്ചു. ഐപിഎല്ലിലെ 31ആം സെഞ്ചുറിയാണ് ഇന്നത്തേത്. അവസാന ഓവറിലെ രോഹിത്തിന്റെ ബൗണ്ടറി വിജയം മുംബൈയുടേതാക്കി. മുംബൈയെ വിജയത്തിലേക്ക് നയിച്ച നായകൻ രോഹിത്ത് തന്നെയാണ് മാന് ഓഫ് ദി മാച്ച്. ഈ വിജയത്തോടു കൂടി 16 പോയിന്റുമായി ഒന്നാം സ്ഥാനത്ത് മുംബൈ എത്തി. അതേ സമയം എട്ടു പരാജയങ്ങളുമായി ബാംഗ്ലൂർ ടേബിളിന്റെ താഴെ ഇടം പിടിച്ചു