മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ആശ്വാസം, പരിശീലനം പുനരാരംഭിച്ച് രോഹിത് ശർമ

Mumba Indians Rohit Sharma Ipl

ഹാംസ്ട്രിങ് പരിക്കേറ്റ് വിശ്രമത്തിലായിരുന്നു മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ പരിശീലനം പുരാനരാരംഭിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫിനോട് അടുത്ത് നിൽക്കുന്ന സമയത്ത് രോഹിത് ശർമ്മക്ക് പരിക്ക് മാറി തിരിച്ചുവരുന്നത് മുംബൈ ഇന്ത്യൻസ് ആരാധകർക്ക് ആശ്വാസമാകും.

കഴിഞ്ഞ ദിവസം ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ ടീമിൽ പരിക്ക് മൂലം രോഹിത് ശർമ്മയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനു പിന്നാലെയാണ് രോഹിത് ശർമ്മ പരിശീലനം നടത്തുന്ന ചിത്രങ്ങൾ മുംബൈ ഇന്ത്യൻസ് പുറത്തുവിട്ടത്. തുടർന്ന് രോഹിത് ശർമ്മയെ ഇന്ത്യൻ ടീമിൽ ഉൾപെടുത്തതിനെതിരെ ആരാധകർ സോഷ്യൽ മീഡിയയിൽ രംഗത്ത് വരുകയും ചെയ്തിരുന്നു.

ഒക്ടോബർ 18ന് കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിലാണ് രോഹിത് ശർമ്മക്ക് പരിക്കേറ്റത്. തുടർന്ന് നടന്ന മത്സരങ്ങളിൽ രോഹിത് ശർമ്മയുടെ അഭാവത്തിൽ കിറോൺ പൊള്ളാർഡ് ആണ് മുംബൈ ഇന്ത്യൻസിനെ നയിച്ചത്. അതെ സമയം നാളെ നടക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ രോഹിത് ശർമ്മ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Previous article“ധോണി തന്നെ അടുത്ത വർഷവും ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കും”
Next articleസ്വപ്‌നങ്ങൾ യാഥാർഥ്യമാകും, വരുൺ ചക്രവർത്തിക്ക് ആശംസകളുമായി സച്ചിനും ഗവാസ്കറും