ധോണി കഴിഞ്ഞാൽ ഐ.പി.എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മ : വിരേന്ദർ സെവാഗ്

Rohitsharma
Photo: Twitter/@IPL

ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി കഴിഞ്ഞാൽ ഐ.പി.എല്ലിലെ ഏറ്റവും മികച്ച ക്യാപ്റ്റൻ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ ആണെന്ന് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള രോഹിത് ശർമ്മയുടെ പ്രകടനത്തെയും ക്യാപ്റ്റൻസിയെയും വിരേന്ദർ സെവാഗ് അഭിനന്ദിക്കുകയും ചെയ്തു. മത്സരത്തിൽ 80 റൺസ് നേടിയ രോഹിത് ശർമ്മ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ധോണി കഴിഞ്ഞാൽ ഏറ്റവും മികച്ച ക്യാപ്റ്റൻ രോഹിത് ശർമ്മയാണെന്ന് താൻ ഒരുപാട് കാലമായി പറയുന്നുണ്ടെന്ന് രോഹിത് ശർമ്മ പറഞ്ഞു. ഒരു മത്സരം മനസിലാക്കുകയും അതിൽ രോഹിത് ശർമ്മ തന്ത്രപരമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യുന്ന രീതി വളരെ മികച്ചതാണെന്നും സെവാഗ് പറഞ്ഞു. കൊൽക്കത്തക്കെതിരായ മത്സരത്തിൽ ദിനേശ് കാർത്തിക്കും നിതീഷ് റാണയും ചേർന്ന് ഇന്നിംഗ്സ് പടുത്തുയർത്താൻ ശ്രമിക്കുന്ന സമയത്ത് പൊള്ളാർഡിനെ കൊണ്ട് ബൗൾ ചെയ്യിച്ച രോഹിത് ശർമ്മയുടെ തീരുമാനം മികച്ചതായിരുന്നെന്നും സെവാഗ് പറഞ്ഞു.

Previous articleജോഷ്വ ഫിലിപ്പിനെ ടോപ് ഓര്‍ഡറില്‍ ഇറക്കിയത് ടീമിന് ബാറ്റിംഗ് ഡെപ്ത് നല്‍കുവാന്‍ – കോഹ്‍ലി
Next articleന്യൂസിലാണ്ടില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തുവാനുള്ള അനുമതി നല്‍കി സര്‍ക്കാര്‍