രോഹിത് ശർമ്മയെയും ബുംറയെയും മുംബൈ ഇന്ത്യൻസ് നിലനിർത്തും

Mumbai Indians Rohit S Harma Bumra Ishan Kishan Ipl

ഡിസംബറിൽ നടക്കുന്ന ഐ.പി.എൽ മെഗാ ലേലത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയെയും ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെയും നിലനിർത്തും. ഓരോ ടീമിനും നാല് താരങ്ങളെ നിലനിർത്താനാണ് ബി.സി.സി.ഐ അനുവാദം നൽകിയിട്ടുള്ളത്. നവംബർ 30ന് ടീമുകൾ എല്ലാം നിലനിർത്തുന്ന താരങ്ങളുടെ പട്ടിക ബി.സി.സി.ഐക്ക് സമർപ്പിക്കണം.

ഇരുവരെയും കൂടാതെ വെസ്റ്റിൻഡീസ് താരം കിറോൺ പോളാർഡിനെയും യുവതാരം ഇഷാൻ കിഷനെയും ടീമിൽ നിലനിർത്താൻ ആണ് മുംബൈ ഇന്ത്യൻസ് ശ്രമിക്കുന്നത്. അതെ സമയം മുംബൈ ഇന്ത്യൻസിന് വേണ്ടി കഴിഞ്ഞ 2 സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുത്ത സൂര്യകുമാർ യാദവിനെ ലേലത്തിലൂടെ സ്വന്തമാക്കാനാണ് മുംബൈ ഇന്ത്യൻസ് ശ്രമിക്കുന്നത്.

Previous articleപ്രീക്വാർട്ടറിൽ എത്തും എന്ന് തന്നെ പ്രതീക്ഷ – സിമിയോണി
Next articleപിയോളി എ സി മിലാനിൽ പുതിയ കരാർ ഒപ്പുവെക്കും