രോഹിത്ത് ഇന്നും ഇല്ല, മുംബൈ-ബാംഗ്ലൂര്‍ അങ്കത്തിന്റെ ടോസ് അറിയാം

Dekockrohit

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ആര് തുടരുമെന്നും ആരാവും ആദ്യം പ്ലേ ഓഫ് ഉറപ്പിക്കുകയെന്നതിനും ഇന്ന് ഉത്തരം ലഭിയ്ക്കും. മത്സരത്തില്‍ മുംബൈ നായകന്‍ കൈറണ്‍ പൊള്ളാര്‍ഡ് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മാറ്റങ്ങളില്ലാതെയാണ് മുംബൈ ഇന്ത്യന്‍സ് മത്സരത്തിലിറങ്ങുന്നത്.

അതേ സമയം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ മൂന്ന് മാറ്റങ്ങളോടെയാണ് ഇറങ്ങുന്നത്. മോയിന്‍ അലി, ആരോണ്‍ ഫിഞ്ച്, നവ്ദീപ് സൈനി എന്നിവര്‍ക്ക് പകരം ഡെയില്‍ സ്റ്റെയിന്‍, ജോഷ് ഫിലിപ്പ്, ശിവം ഡുബേ എന്നിവര്‍ കളത്തിലിറങ്ങുന്നു.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Devdutt Padikkal, Josh Philippe(w), Virat Kohli(c), AB de Villiers, Gurkeerat Singh Mann, Shivam Dube, Chris Morris, Washington Sundar, Dale Steyn, Mohammed Siraj, Yuzvendra Chahal

മുംബൈ ഇന്ത്യന്‍സ്: Ishan Kishan, Quinton de Kock(w), Suryakumar Yadav, Saurabh Tiwary, Hardik Pandya, Kieron Pollard(c), Krunal Pandya, James Pattinson, Rahul Chahar, Trent Boult, Jasprit Bumrah

Previous articleകേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസം, രണ്ട് താരങ്ങളുടെയും കൊറോണ ഭേദമായി
Next articleകൊറോണ പരിശോധനകളെ വിമർശിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ