
റോയല്‍ ചലഞ്ചേഴ്സിനെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ മുംബൈ കീപ്പര്‍ ഇഷാന് കിഷന് മുംബൈയുടെ അടുത്ത മത്സരത്തില്‍ കളിച്ചേക്കുമെന്ന് സൂചന നല്കി രോഹിത് ശര്‍മ്മ. ഏപ്രില്‍ 22നു രാജസ്ഥാനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ ഇഷാന് പഴയ സ്ഥിതിയിലാകുമെന്നാണ് രോഹിത് പ്രതീക്ഷയര്‍പ്പിച്ചത്.
ഇന്നലെ നടന്ന മത്സരത്തിനിടെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ത്രോ ഇഷാന് കിഷന്റെ മുഖത്ത് വന്നിടിക്കുകയായിരുന്നു. കണ്ണിനു നീരു വന്നതിനെത്തുടര്‍ന്ന് മെഡിക്കല്‍ പരിചരണത്തിനായി ഇഷാന് കിഷന് ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങി. മത്സരത്തിന്റെ 13ാം ഓവറിലാണ് സംഭവം. ഇതിനെത്തുടര്‍ന്ന് ആദിത്യ താരെയാണ് പിന്നീട് മത്സരത്തിലെ കീപ്പിംഗ് ഡ്യൂട്ടി പൂര്‍ത്തിയാക്കിയത്.
മൂന്ന് നാല് ദിവസത്തിനുള്ളില്‍ താരം പൂര്‍ണ്ണമായും മത്സരസജ്ജമാകുമെന്നാണ് രോഹിത് ശര്‍മ്മ പ്രത്യാശ പ്രകടിപ്പിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial