ആവേശ പോരാട്ടത്തില്‍ വിജയം മുംബൈയ്ക്കൊപ്പം, ഓറഞ്ച് ക്യാപ് സ്വന്തമാക്കി നിതീഷ് റാണ

അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും വാങ്കഡേ കോട്ട കാത്ത് മുംബൈ ഇന്ത്യന്‍സ്. 177 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ മുംബൈയ്ക്ക് ജയം അവസാന ഓവറില്‍ മാത്രമാണ് നേടാനായത്. ടൂര്‍ണ്ണമെന്റില്‍ ആദ്യമായി രോഹിത് ശര്‍മ്മ ഫോമിലായ മത്സരത്തില്‍ നിതീഷ് റാണയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. 3 പന്ത് ബാക്കി നില്‍ക്കെയാണ് മുംബൈ 6 വിക്കറ്റ് വിജയം സ്വന്തമാക്കിയത്. നിതീഷ് റാണ(36 പന്തില്‍ 53), രോഹിത് ശര്‍മ്മ(40*), കിറോണ്‍ പൊള്ളാര്‍ഡ്(39) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. രണ്ടാം വിക്കറ്റില്‍ 85 റണ്‍സാണ് നിതീഷ് റാണ-ജോസ് ബട്‍ലര്‍(26) സഖ്യം നേടിയത്. ബട്‍ലറെ കാഴ്ചക്കാരനാക്കി നിര്‍ത്തിയുള്ള പ്രകടനമാണ് നിതീഷ് പുറത്തെടുത്തത്. 68 റണ്‍സ് നാലാം വിക്കറ്റ് കൂട്ട് കെട്ട് നേടിയ രോഹിത്-പൊള്ളാര്‍ഡ് കൂട്ടുകെട്ട് മത്സര ഗതി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനികളായിരുന്നു. നിതീഷ് റാണയാണ് ഓറഞ്ച് ക്യാപ്പിനു ഇപ്പോള്‍ ഉടമ.

ഗുജറാത്തിനായി ആന്‍ഡ്രൂ ടൈ 2 വിക്കറ്റും പ്രവീണ്‍ കുമാര്‍, മുനാഫ് പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. മലയാളിത്താരം ബേസില്‍ തമ്പി മികച്ച രീതിയിലുള്ള ബൗളിംഗ് പ്രകടനം കാഴ്ചവെച്ചുവെങ്കിലും വിക്കറ്റ് നേടുവാനായില്ല.

ഗുജറാത്ത് ഇന്നിംഗ്സ് ഇവിടെ വായിക്കാം – http://fanport.in/cricket/ipl/dk-cameo-lifts-gujarat-as-mccullum-hits-another-half-ton/