ശതകം നഷ്ടമായി രോഹിത് ശര്‍മ്മ, മുംബൈയ്ക്ക് 213 റണ്‍സ്

ഉമേഷ് യാദവ് എറിഞ്ഞ ആദ്യ രണ്ട് പന്തുകളില്‍ സുര്യകുമാര്‍ യാദവിനെയും ഇഷാന്‍ കിഷനെയും നഷ്ടപ്പെട്ട് തകര്‍ന്നടിഞ്ഞ മുംബൈയുടെ ഗംഭീര തിരിച്ചുവരവ്. നായകന്‍ രോഹിത് ശര്‍മ്മ ഫോമിലേക്ക് മടങ്ങിയെത്തിയ മത്സരത്തില്‍ എവിന്‍ ലൂയിസും-രോഹിത്തും ചേര്‍ന്നാണ് മുംബൈയുടെ രക്ഷാപ്രവര്‍ത്തനം നയിച്ചത്. കൃത്യം 11 ഓവറില്‍ 108 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടുകെട്ട് നേടിയത്. 11.2 ഓവറില്‍ കോറെ ആന്‍ഡേഴ്സണാണ് കൂട്ടുകെട്ട് തകര്‍ത്തത്.

42 പന്തില്‍ നിന്ന് 65 റണ്‍സ് നേടിയ ലൂയിസ് 6 ബൗണ്ടറിയും 5 സിക്സും അടിച്ചിരുന്നു. ലൂയിസ് പുറത്തായ ശേഷം ക്രുണാല്‍ പാണ്ഡ്യയുമായി ചേര്‍ന്ന് ഇന്നിംഗ്സിനു വേഗത കൂട്ടിയ രോഹിത് തന്റെ അര്‍ദ്ധ ശതകം തികച്ചു. 15 റണ്‍സ് നേടിയ ക്രുണാല്‍ പാണ്ഡ്യ റണ്‍ഔട്ട് ആയി. 20 ഓവറില്‍ മുംബൈ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 213 റണ്‍സ് നേടി.

32 പന്തില്‍ നിന്ന് 50 റണ്‍സ് പൂര്‍ത്തിയാക്കിയ രോഹിത് ഇന്നിംഗ്സ് അവസാനിക്കുമ്പോള്‍ 94 റണ്‍സ് നേടി പുറത്തായി. 52 പന്തില്‍ നിന്ന് രോഹിത് നേടിയത്. 5 പന്തില്‍ 17 റണ്‍സ് നേടി ഹാര്‍ദ്ദിക് പാണ്ഡ്യയും മികവ് പുലര്‍ത്തി.

ക്രിസ് വോക്സ് ആണ് ബാംഗ്ലൂര്‍ ബൗളര്‍മാരില്‍ മികവ് പുലര്‍ത്തിയത്. 3 ഓവറില്‍ 31 റണ്‍സിനു ഒരു വിക്കറ്റാണ് വോക്സിനു ലഭിച്ചത്. വിക്കറ്റ് ലഭിച്ചില്ലെങ്കിലും മുഹമ്മദ് സിറാജ് ആണ് കൂട്ടത്തില്‍ റണ്‍സ് കുറവ് വിട്ടുകൊടുത്ത താരം. 4 ഓവര്‍ എറിഞ്ഞ ഉമേഷ് യാദവ് 36 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleട്രെബിൾ മോഹങ്ങളുമായി ബയേൺ ലെവർകൂസനെതിരെ
Next articleആർസനലിന് ബെർക്യാമ്പ് അസുഖം, യാത്രാപ്പേടി