ഡല്‍ഹി വിക്കറ്റില്‍ വെള്ളം കുടിച്ച് രാജസ്ഥാന്‍ റോയല്‍സിനെ 115 റണ്‍സിലേക്ക് എത്തിച്ച് റിയാന്‍ പരാഗ്, മൂന്ന് വീതം വിക്കറ്റുമായി അമിത് മിശ്രയും ഇഷാന്ത് ശര്‍മ്മയും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ വക നാണംകെട്ട ബാറ്റിംഗ് പ്രകടനം. ഇഷാന്ത് ശര്‍മ്മ ടോപ് ഓര്‍ഡറിനെയും അമിത് മിശ്ര മധ്യ നിരയെയും തകര്‍ത്തെറിഞ്ഞപ്പോള്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരൂമാനിച്ച രാജസ്ഥാന്റെ ഇന്നിംഗ്സ് 115/9 എന്ന നിലയില്‍ അവസാനിക്കുകയായിരുന്നു.

രണ്ടാം ഓവറില്‍ അജിങ്ക്യ രഹാനെയെ പുറത്താക്കി ആരംഭിച്ച ഇഷാന്ത് തുടര്‍ന്ന് ലിയാം ലിവിംഗ്സറ്റണിനെയും മഹിപാല്‍ ലോംറോറിനെയും പുറത്താക്കിയാണ് തന്റെ മൂന്ന് വിക്കറ്റുകള്‍ തികച്ചത്. ഇതിനിടെ സഞ്ജു സാംസണും അനാവശ്യ റണ്ണൗട്ട് രൂപത്തില്‍ പുറത്തായതോടെ ടീമിന്റെ കാര്യം പരുങ്ങലിലായി. 30/4 എന്ന നിലയില്‍ നിന്ന് റിയാന്‍ പരാഗും ശ്രേയസ്സ് അയ്യരും ടീമിനു വേണ്ടി 27 റണ്‍സ് അഞ്ചാം വിക്കറ്റില്‍ നേടിയെങ്കിലും അമിത് മിശ്ര ശ്രേയസ്സ് ഗോപാലിനെയും(12) സ്റ്റുവര്‍ട് ബിന്നിയെയും തൊട്ടടുത്ത പന്തുകളില്‍ പുറത്താക്കി അമിത് മിശ്ര രാജസ്ഥാന്റെ സ്ഥിതി കൂടുതല്‍ ഗുരുതരമാക്കി. ഗോള്‍ഡന്‍ ഡക്കായാണ് സ്റ്റുവര്‍ട് ബിന്നി പുറത്തായത്. തന്റെ അടുത്ത ഓവറില്‍ കൃഷ്ണപ്പ ഗൗതമിനെയും പുറത്താക്കി അമിത് മിശ്ര തന്റെ മൂന്നാം വിക്കറ്റും നേടി.

റിയാന്‍ പരാഗ് നേടിയ അര്‍ദ്ധ ശതകമാണ് രാജസ്ഥാന്റെ സ്കോര്‍ നൂറ് കടക്കുവാന്‍ സഹായിച്ചത്. ഇന്നിംഗ്സിന്റെ അവസാന പന്തില്‍ താരം പുറത്താകുമ്പോള്‍ 50 റണ്‍സാണ് റിയാന്‍ പരാഗ് നേടിയത്. 20 ഓവര്‍ പിന്നിട്ടപ്പോള്‍ 115/9 എന്ന നിലയിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ്.