റിയാന്‍ പരാഗ് ബാറ്റ് വീശുന്നത് വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ളത് പോലെ

- Advertisement -

രാജസ്ഥാന്‍ റോയല്‍സിനെ വിജയത്തിലേക്ക് എത്തിച്ചതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച റിയാന്‍ പരാഗിനെ വാനോളം പുകഴ്ത്തി ടീം നായകന്‍ സ്റ്റീവന്‍ സ്മിത്ത്. 17 വയസ്സുകാരന്‍ താരം ബാറ്റ് ചെയ്യുന്നത് കണ്ടാല്‍ വര്‍ഷങ്ങളോളം ക്രിക്കറ്റ് കളിച്ച് നടക്കുന്ന സീനിയര്‍ താരത്തെ പോലെയാണെന്ന് പറഞ്ഞ് സ്മിത്ത്. ടീമിനെ വിജയത്തിലേക്ക് സ്വയം എത്തിയ്ക്കാനായില്ലെങ്കിലും 98/5 എന്ന നിലയില്‍ നിന്ന് ബാറ്റ് ചെയ്ത് ലക്ഷ്യത്തിനു 9 റണ്‍സ് അകലെ വരെ ടീമിനെ എത്തിച്ചത് റിയാന്‍ പരാഗിന്റെ ഒറ്റയ്ക്കുള്ള ശ്രമത്തിലൂടെയായിരുന്നു.

തന്റെ നാലാം ഐപിഎല്‍ മത്സരം മാത്രം കളിച്ച താരം യഥാസമയം ബൗണ്ടറിയും കണ്ടെത്തി റണ്‍റേറ്റ് വരുതിയില്‍ നിര്‍ത്തുവാന്‍ ശ്രദ്ധ ചെലുത്തിയിരുന്നു. ശ്രേയസ്സ് ഗോപാലും ജോഫ്ര ആര്‍ച്ചറും ഒപ്പം കൂടിയപ്പോള്‍ റിയാന്‍ പരാഗ് ഹിറ്റ് വിക്കറ്റായെങ്കിലും രാജസ്ഥാന്‍ ജയം നേടിയെന്ന് ഉറപ്പാക്കുകയായിരുന്നു. റിയാന്‍ പരാഗിന്റെ കളിയില്‍ താന്‍ ഏറെ ആകൃഷ്ടനാണെന്നും ക്രിക്കറ്റ് ലോകവും ഏറെ ആകൃഷ്ടനായി തന്നെയിരിക്കുമെന്നും സ്റ്റീവന്‍ സ്മിത്ത് പറഞ്ഞു.

Advertisement