റിഷഭ് പന്തിന് 12 ലക്ഷം പിഴ

Img 20220408 103809

ഡെൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷഭ് പന്തിന് പിഴ. ഇന്നലെ ലഖ്നൗ സൂപ്പർ ജയന്റ്സിന് എതിരായ മത്സരത്തിലെ സ്ലോ ഓവർ റേറ്റിനാണ് പന്ത് നടപടി നേരിടുന്നത്. 12 ലക്ഷം രൂപ പന്ത് പിഴ ആയി അടക്കണം. ഇനി സ്ലോ ഓവർ റേറ്റ് ആവർത്തിച്ചാൽ ഇതിനേക്കാൾ വലിയ പിഴയും നടപടിയും താരം നേരിടേണ്ടി വരും.

ഇന്നലെ ലഖ്നൗവിന് എതിരായ മത്സരത്തിൽ പന്തും ടീമും പരാജയപ്പെട്ടിരുന്നു. അവസാന ഓവറിൽ ആയിരുന്നു ഡെൽഹി കളി കൈവിട്ടത്. ഈ സീസണിൽ ഓവർ റേറ്റിന് പിഴ കിട്ടുന്ന ആദ്യ ക്യാപ്റ്റൻ ആണ് പന്ത്‌

Previous articleമൂന്ന് ഗെയിം പോരാട്ടം, കിഡംബി സെമിയിൽ
Next articleറൂണിക്ക് അസൂയ ആണെന്ന് റൊണാൾഡോ, മെസ്സിക്ക് ഒഴികെ ബാക്കി എല്ലാവർക്കും റൊണാൾഡോയോട് അസൂയ കാണും എന്ന് റൂണിയുടെ തിരിച്ചടി