റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായി തുടരും

Iyerpant

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ രണ്ടാം ഘട്ടത്തിലും വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായി തുടരുമെന്ന് റിപ്പോർട്ടുകൾ. നേരത്തെ ഡൽഹി ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യർ പരിക്കേറ്റ് ഐ.പി.എല്ലിൽ നിന്ന് പുറത്തപോയ സമയത്താണ് ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റനായി റിഷഭ് പന്തിനെ നിയമിച്ചത്. എന്നാൽ റിഷഭ് പന്തിന് കീഴിൽ ഡൽഹി മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ഐ.പി.എല്ലിന്റെ രണ്ടാം ഘട്ടത്തിൽ ശ്രേയസ് അയ്യർ പരിക്ക് മാറി തിരിച്ചുവന്നാലും റിഷഭ് പന്ത് തന്നെ ക്യാപ്റ്റനായി തുടരുമെന്ന് റിപ്പോർട്ടുകൾ വന്നത്.

കഴിഞ്ഞ ഐ.പി.എല്ലിൽ ശ്രേയസ് അയ്യർക്ക് കീഴിൽ ആദ്യമായി ഡൽഹി ക്യാപിറ്റൽസ് ഐ.പി.എൽ ഫൈനലിൽ എത്തിയിരുന്നു. 8 മത്സരങ്ങളിൽ നിന്ന് 6 ജയവുമായി നിലവിൽ ഡൽഹി ക്യാപിറ്റൽസ് ഐ.പി.എല്ലിൽ ഒന്നാം സ്ഥാനത്താണ്. സെപ്റ്റംബർ 22നാണ് ഐ.പി.എൽ പുനരാരംഭിക്കുന്നത്.

Previous articleരാജു ഗെയ്ക്‌വാദ് ഈസ്റ്റ് ബംഗാളിൽ തുടരും
Next articleസിറ്റിപാസിനെ മൂന്നാം റൗണ്ടിൽ അട്ടിമറിച്ചു 18 കാരൻ! അനായാസം നാലാം റൗണ്ടിലെത്തി മെദ്വദേവ്