താനാണ് ഇനി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനെന്ന് അറിയിച്ചത് റിക്കി പോണ്ടിംഗ്

മുംബൈ ഇന്ത്യന്‍സിനെ നാല് കിരീടത്തിലേക്ക് നയിച്ച താരമാണ് ടീം നായകന്‍ രോഹിത് ശര്‍മ്മ. 2013 ടൂര്‍ണ്ണമെന്റിന്റെ പാതി വഴിയില്‍ റിക്കി പോണ്ടിംഗ് ക്യാപ്റ്റന്‍സി ഒഴിഞ്ഞപ്പോളാണ് ടീമിന്റെ പുതിയ നായകനായി രോഹിത് എത്തുന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഹര്‍ഭജന്‍ സിംഗ്, റിക്കി പോണ്ടിംഗ് എന്നിവരുടെ ക്യാപ്റ്റന്‍സിയില്‍ മുംബൈയ്ക്ക് കിരീടം നേടാനായില്ലെങ്കിലും രോഹിത് ടീമിലെത്തിയ ശേഷം 2013, 2015, 2017, 2019 സീസണുകളില്‍ ടീം കിരീടം സ്വന്തമാക്കിയിരുന്നു.

2012ല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇനി താന്‍ മുംബൈ ഇന്ത്യന്‍സിനെ നയിക്കുന്നില്ലെന്ന് തീരുമാനിച്ചതോടെ ക്യാപ്റ്റന്‍സി ദൗത്യം ഹര്‍ഭജനെ ടീം ഏല്പിച്ചു. ടീം പ്ലേ ഓഫില്‍ കടന്നുവെങ്കിലും ഫൈനലിലേക്ക് എത്തുവാന്‍ ടീമിന് സാധിച്ചിരുന്നില്ല. പന്നീട് 2013ല്‍ ഹര്‍ഭജനാവില്ല ക്യാപ്റ്റനെന്ന് തീരുമാനിച്ചപ്പോള്‍ തനിക്ക് അവസരം ലഭിച്ചേക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് രോഹിത് ശര്‍മ്മ പറഞ്ഞു.

ലേലത്തില്‍ മുംബൈ റിക്കി പോണ്ടിംഗിനെ സ്വന്തമാക്കിയപ്പോള്‍ ക്യാപ്റ്റന്‍സിയും താരത്തിന് നല്‍കുവാന്‍ ടീം തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍സിയുടെ ചുമതല എത്തിയ ശേഷം റിക്കി പോണ്ടിംഗ് റണ്‍സ് കണ്ടെത്തുവാന്‍ വിഷമിക്കുന്നതാണ് കാണേണ്ടി വന്നത്. ആറ് മത്സരങ്ങളില്‍ നിന്ന് 52 റണ്‍സ് മാത്രമാണ് താരം നേടിയത്.

ഇതിനെത്തുടര്‍ന്ന് ക്യാപ്റ്റന്‍സി ഉപേക്ഷിക്കുവാന്‍ റിക്കി പോണ്ടിംഗ് തീരുമാനിച്ചുവെന്നും ഇനി ക്യാപ്റ്റന്‍ രോഹിത്താണെന്ന് തന്നോട് നേരിട്ട് വന്ന് അറിയിച്ചതും മുന്‍ ഓസ്ട്രേലിയന്‍ ചാമ്പ്യന്‍ നായകനാണെന്നും രോഹിത് ഓര്‍മ്മിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ രവിചന്ദ്രന്‍ അശ്വിനോട് സംസാരിക്കുമ്പോളാണ് തന്നെ തേടി ക്യാപ്റ്റന്‍സി ഏത് തരത്തിലാണ് എത്തിയതെന്നുള്ളത് രോഹിത് വ്യക്തമാക്കിയത.

Loading...