RCB-ക്ക് ചരിത്രത്തിലെ ആദ്യ കിരീടം!! WPL സ്വന്തമാക്കി സ്മൃതി മന്ദാനയും ടീമും

Newsroom

Picsart 24 03 17 22 13 31 689
Download the Fanport app now!
Appstore Badge
Google Play Badge 1

വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ (RCB) കിരീടം സ്വന്തമാക്കി. ഇന്ന് നടന്ന ഫൈനലിൽ 8 വിക്കറ്റ് വിജയമാണ് ആർ സി ബി നേടിയത്. ഡെൽഹി ക്യാപിറ്റൽസ് ഉയർത്തിയ 114 എന്ന വിജയ ലക്ഷ്യം 20ആം ഓവറിൽ 3 പന്ത് ശേഷിക്കെ 2 വിക്കറ്റ് നഷ്ടത്തിൽ ആർ സി ബി മറികടന്നു. ആർ സി ബി ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ആദ്യ കിരീടമാണിത്. സ്മൃതി മന്ദാനയ്ക്കും ടീമിനും അഭിമാനിക്കാവുന്ന നേട്ടമാണ് ഇത്.

RCB 24 03 17 21 02 46 936

ഓപ്പണർമാരായ സ്മൃതി മന്ദാനയും സോഫി ഡിവൈനും നല്ല തുടക്കമാണ് അവരുടെ ചെയ്സിന് നൽകിയത്. ഓപ്പണിംഗ് വിക്കറ്റിൽ അവർ 49 റൺസ് ചേർത്തു‌. 27 പന്തിൽ നിന്ന് 32 റൺസ് എടുത്താണ് സോഫി ഡിവൈൻ പുറത്തായത്. 39 പന്തിൽ നിന്ന് 31 റൺസ് എടുത്ത് സ്മൃതി മന്ദാന പുറത്ത് പോകുമ്പോൾ ആർ സി ബിക്ക് ജയിക്കാൻ 30 പന്തിൽ നിന്ന് 32 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. മലയാളി താരം മിന്നുമണി ആണ് സ്മൃതി മന്ദാനയെ പുറത്താക്കിയത്‌.

ഇതിനു ശേഷം റിച്ച ഘോഷും എലിസ പെറിയും ചേർന്ന് ആർ സി ബിയെ കിരീടത്തിലേക്ക് നയിച്ചു. പെറി 37 പന്തിൽ 35 റൺസുമായി പുറത്താകാതെ നിന്നു. റിചെ ഘോഷ് 17 റൺസും എടുത്തു. അവസാന ഓവറിൽ 5 റൺസ് ആയിരുന്നു ആർ സി ബിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. അരുന്ദതി റോയ് എറിഞ്ഞ അവസാന ഓവറിൽ ആദ്യ 2 പന്തു കളിൽ 2 റൺ ആണ് വന്നത്. ജയിക്കാൻ 4 പന്തിൽ 3 റൺസ്. റിച്ച മൂന്നാം ബൗണ്ടറിലേക്ക് പറത്തി ആർ സി ബിക്ക് ജയം നൽകി.

ഇന്ന് ആദ്യ ബാറ്റു ചെയ്ത ഡൽഹി ക്യാപിറ്റൽസിനെ 113 റൺസിന് ഒതുക്കാൻ ആർ സി നിക്ക് ആയിരുന്നു. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസിന് നല്ല തുടക്കം ലഭിച്ചുവെങ്കിലും പിന്നീട് വിക്കറ്റുകൾ നിരന്തരം വീഴുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റിൽ 7 ഓവറിൽ 64 റൺസ് എടുക്കാൻ അവർക്ക് ആയിരുന്നു. സ്പിൻ ബോളിംഗ് ആണ് അവർക്ക് തലവേദനയായത്.

ആർ സി ബി 24 03 17 21 03 04 233

ഓപ്പണർ മെഗ് ലാനിംഗ് 23 റൺസും, ഷഫാലി വർമ്മ 44 റൺസും എടുത്താണ് ഇന്ന് പുറത്തായത്. ഇവർക്ക് ശേഷം വേറെ ഒരു ബാറ്ററും തിളങ്ങിയില്ല. മികച്ച ബൗളിംഗുമായി സോഫി മൊലിനെക്സ് ആണ് ഡെൽഹിയുടെ തകർച്ചയ്ക്ക് തുടക്കം കുറിച്ചത്. 4 ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൊലിനെക്സ് 3 വിക്കറ്റുകൾ നേടി. മലയാളി താരം ആശയും മികച്ച ബോളിങ് ഇന്ന് കാഴ്ചവച്ചു. ആശ 3 അവറിൽ 14 റൺസ് മാത്രം രണ്ടു വിക്കറ്റുകൾ വീഴ്ത്തി. ശ്രെയങ്ക പട്ടീൽ 4 വിക്കറ്റുകളും ഇന്ന് എടുത്തു.