അനായാസ വിജയവുമായി ആര്‍സിബി, 7 വിക്കറ്റ് വിജയം

Royalchallengersbangaloresrikarbharat Glennmaxwell

ബാറ്റിംഗ് മറന്ന രാജസ്ഥാന്‍ റോയൽസ് നല്‍കിയ 150 റൺസ് ലക്ഷ്യം അനായാസം മറികടന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. വിജയത്തോടെ മൂന്നാം സ്ഥാനത്തോടുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 14 പോയിന്റ് നേടി.

ശ്രീകര്‍ ഭരത് (44), ഗ്ലെന്‍ മാക്സ്വെൽ(51*), വിരാട് കോഹ്‍ലി(25), ദേവ്ദത്ത് പടിക്കൽ(22) എന്നിവരുടെ മികവിൽ ആണ് 17.1 ഓവറിൽ റോയൽ ചലഞ്ചേഴ്സ് 7 വിക്കറ്റ് വിജയം നേടുകയായിരുന്നു. 30 പന്തിലാണ് മാക്സ്വെൽ തന്റെ അര്‍ദ്ധ ശതകം തികച്ചത്.

ഒന്നാം വിക്കറ്റിൽ ദേവ്ദത്ത് പടിക്കലും വിരാട് കോഹ്‍ലിയും ചേര്‍ന്ന് 48 റൺസാണ് നേടിയത്. തൊട്ടടുത്ത ഓവറിൽ വിരാട് കോഹ്‍ലിയും വീണുവെങ്കിലും ശ്രീകര്‍ ഭരതും ഗ്ലെന്‍ മാക്സ്വെല്ലും ചേര്‍ന്ന് 69 റൺസ് കൂട്ടുകെട്ടുമായി ടീമിനെ വിജയത്തിന്റെ അടുത്തേക്ക് എത്തുകയായിരുന്നു.

കോഹ്‍ലി തകര്‍പ്പന്‍ ഫീൽഡിംഗിലൂടെ റിയാന്‍ പരാഗ് റണ്ണൗട്ടാക്കുകയായിരുന്നു. രാജസ്ഥാന് വേണ്ടി മുസ്തഫിസുര്‍ 2 വിക്കറ്റ് നേടി.

Previous articleപെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന പോരാട്ടം ജയിച്ച് എഫ് സി ഗോവ ഡ്യൂറണ്ട് കപ്പ് ഫൈനലിൽ
Next articleയങ് ബോയ്സിന് അട്ടിമറി ആവർത്തിക്കാൻ ആയില്ല, അറ്റലാന്റയോട് പരാജയപ്പെട്ടു