ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത് ബാംഗ്ലൂര്‍, വോറ തിരികെ ടീമില്‍, മക്കല്ലത്തിനു പകരം മോയിന്‍ അലി

- Advertisement -

സണ്‍റൈസേഴ്സ് ഹൈദ്രാബാദിനെതിരെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ടോസ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്‍ലി. ടോസ് നേടി ഹൈദ്രാബാദിനോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു കോഹ്‍ലി. രണ്ട് മാറ്റങ്ങളാണ് ടീമില്‍ ബാംഗ്ലൂര്‍ വരുത്തിയിരിക്കുന്നത്. ബ്രണ്ടന്‍ മക്കല്ലത്തിനു പകരം മോയിന്‍ അലിയും മുരുഗന്‍ അശ്വിനു പകരം മനന്‍ വോറയും ടീമില്‍ മടങ്ങിയെത്തി. സണ്‍റൈസേഴ്സ് തങ്ങളുടെ ടീമില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.

സണ്‍റൈസേഴ്സ് ഹൈദ്രാബാദ്: അലക്സ് ഹെയില്‍സ്, ശിഖര്‍ ധവാന്‍, കെയിന്‍ വില്യംസണ്‍, വൃദ്ധിമന്‍ സാഹ, മനീഷ് പാണ്ഡേ, ഷാകിബ് അല്‍ ഹസന്‍, യൂസഫ് പത്താന്‍, റഷീദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സിദ്ധാര്‍ത്ഥ് കൗള്‍, സന്ദീപ് ശര്‍മ്മ

ബാംഗ്ലൂര്‍: പാര്‍ത്ഥിവ് പട്ടേല്‍, മനന്‍ വോറ, വിരാട് കോഹ്‍ലി, എബി ഡി വില്ലിയേഴ്സ്, മന്‍ദീപ് സിംഗ്, കോളിന്‍ ഡി ഗ്രാന്‍ഡോം, ടിം സൗത്തി, മോയിന്‍ അലി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, യൂസുവേന്ദ്ര ചഹാല്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement