
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് മുന്നിൽ തകർന്നടിഞ്ഞ് പഞ്ചാബ്. 89 റൺസാണ് ബെംഗളൂരുവിലെ വിജയലക്ഷ്യം. ടോസ് നേടി പഞ്ചാബിനെയാദ്യം ബാറ്റിങിനയച്ച ക്യാപ്റ്റൻ കോഹ്ലിയുടെ തീരുമാങ്ങൾ ശരിവെക്കുന്നതായിരുന്നു മത്സരം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഓവറിൽ 88 റൺസിന് പുറത്തതായി. രണ്ടു താരങ്ങൾ സംപൂജ്യരായി പുറത്ത് പോയി. രാഹുലും(21) ഗെയിലും(18) ആരോൺ ഫിഞ്ചും(26) മാത്രമാണ് പഞ്ചാബ് നിരയിൽ പിടിച്ച് നിന്നത്.
റൺസുമായി അക്സർ പട്ടേൽ മാത്രമാണ് പുറത്തവാതെ നിന്നത്. കരുണ്‍ നായര്‍ ഒരു റണ്‍സെടുത്ത് രോഹിതിനെ പോലെ അപ്പോൾ തന്നെ മടങ്ങി .അശ്വിനും ആൻഡ്രു ടൈയും സംപൂജ്യരായി മടങ്ങി. പഞ്ചാബിന്റെ പേര് കേട്ട ബാറ്റിംഗ് നിര ഉമേഷ് യാദവ് നയിച്ച ബെംഗളൂരുവിന്റെ ബോളിംഗിനു മുന്നിൽ തകരുകയായിരുന്നു. 23 റൺസ് വിട്ടു കൊടുത്തു യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. സിറാജ്, ചാഹൽ, മൊയീൻ അലി, ഗ്രാൻഡ്ഹോം എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial