കോവിഡ് പോരാളികൾക്ക് ആദരം, നീല ജേഴ്സിൽ ആർസിബി ഇറങ്ങും

Kohliii 1632060448852 1632060487632

കോവിഡ് പോരാളികൾക്ക് ആദര സൂചകമായി നീല ജേഴ്സിൽ കളിത്തിലിറങ്ങാൻ ആർസിബി. ഇന്ന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരെ നടക്കുന്ന മത്സരത്തിൽ നീല ജേഴ്സിയിലായിരിക്കും വിരാട് കൊഹ്ലിയും സംഘവും കളത്തിലിറങ്ങുക. കോവിഡിനെതിരെ പോരാടിയ ഫ്രണ്ട്ലൈൻ വർക്കേഴ്സിന് ആദരവ് പ്രകടിപ്പിക്കാനായിരിക്കും ആർസിബിയുടെ ഈ ശ്രമം.

കൊൽക്കത്തക്കെതിരായ മത്സരത്തിന് ശേഷം ഈ ജേഴ്സി ലേലത്തിൽ വെക്കുകയും അതിൽ നിന്നും ലഭിക്കുന്ന തുക കോവിഡിനെതിരായുള്ള വാക്സിനേഷനും മറ്റ് പ്രതിരോധ പരിപാടികൾക്കുമായി ഉപയോഗിക്കുമെന്നും ആർസിബി വൈസ് പ്രസിഡന്റ് രാജേഷ് മേനോൻ പറഞ്ഞു. ഇതാദ്യമായല്ല ആർസിബിയുടെ ജേഴ്സി മാറ്റം. ഗോ ഗ്രീൻ ഇനിഷ്യേറ്റീവിന്റെ ഭാഗമായി എല്ലാ സീസണിലും ഒരു തവണ എങ്കിലും പച്ച ജേഴ്സിയിൽ ആർസിബി കളിച്ചിട്ടുണ്ട്‌.

Previous article“തീരുമാനങ്ങൾ എന്റേതാണ്, അതിൽ ചിലർക്ക് സന്തോഷം ഉണ്ടാകും ചിലർക്ക് സങ്കടം ഉണ്ടാകും” – പോചടീനോ
Next articleഹർമൻപ്രീത് ആദ്യ ഏകദിനത്തിന് ഉണ്ടാകില്ല