ആറ് ദിവസത്തെ ആര്‍സിബി ക്യാമ്പിനു തുടക്കം

ഐപിഎല്‍ 11ാം സീസണിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ആറ് ദിവസത്തെ ക്യാമ്പിനു തുടക്കം കുറിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ബെംഗളൂരുവില്‍ ആരംഭിച്ച ക്യാമ്പില്‍ പാര്‍ത്ഥിവ് പട്ടേല്‍, മന്‍ദീപ് സിംഗ്, സര്‍ഫ്രാസ് ഖാന്‍ എന്നിവര്‍ ഉണ്ടായിരുന്നു. ഡാനിയേല്‍ വെട്ടോറിയുടെ മേല്‍നോട്ടത്തിലാണ് ക്യാമ്പ് നടന്നത്. ബൗളിംഗ് കോച്ച് ആശിഷ് നെഹ്റ, ബാറ്റിംഗ് ടാലന്റ് ഡെവലപ്മെന്റ്-ഫീല്‍ഡിംഗ് കോച്ച് ട്രെന്റ് വുഡ്‍ഹില്‍ എന്നിവരും പരിശീലന സംഘത്തിലുണ്ടായിരുന്നു.

യോ-യോ ടെസ്റ്റ് പോലുള്ള ഫിറ്റ്നെസ് ടെസ്റ്റുകളും താരങ്ങള്‍ക്കായി നടത്തി. വരും ദിവസങ്ങളില്‍ വിദേശ താരങ്ങളും ഇന്ത്യന്‍ താരങ്ങളും ഉള്‍പ്പെടുന്ന വലിയൊരു ക്യാമ്പിനു തന്നെ ഫ്രാഞ്ചൈസി തയ്യാറെടുക്കുന്നുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous article3 ഓവറില്‍ വിജയം നേടി നാവിഗെന്റ് സി ടീം
Next articleഗുജറാത്ത് പ്രീമിയര്‍ ലീഗില്‍ ആന്‍ഡ്രൂ സൈമണ്ട്സും ബ്രയാന്‍ ലാറയും