“ഐ.പി.എൽ ജയിക്കാൻ ആർ.സി.ബി വിരാട് കോഹ്‌ലിയെയും ഡിവില്ലേഴ്‌സിനെയും മാത്രം ആശ്രയിക്കരുത്”

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടാൻ റോയൽ ചലഞ്ചേഴ്‌സ് ബാംഗളൂർ സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയെയും എ.ബി ഡിവില്ലേഴ്‌സിനെയും മാത്രം ആശ്രയിച്ച് കളിക്കരുതെന്ന് ആർ.സി.ബി താരം മൊഈൻ അലി. സൂപ്പർ താരങ്ങൾ ടീമിൽ ഉണ്ടായിട്ടും റോയൽ ചലഞ്ചേഴ്‌സ് ബംഗ്ളൂരിന് ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം നേടാനായിരുന്നില്ല. മത്സരം ജയിക്കാൻ വേണ്ടി വിരാട് കോഹ്‌ലിയെയും എ.ബി. ഡിവില്ലേഴ്‌സിനെയും മാത്രം ആശ്രയിക്കരുതെന്നും തന്നെ പോലെയുള്ള ബാറ്റ്സ്മാൻമാർ സാഹചര്യത്തിന് അനുസരിച്ച് മികച്ച പ്രകടനം പുറത്തെടുക്കണമെന്നും താരം പറഞ്ഞു.

2020ൽ നടക്കുന്ന ഐ.പി.എല്ലിൽ ബാംഗ്ളൂരിന് മികച്ച തുടക്കം വേണമെന്നും പൊതുവെ ബാംഗ്ളൂർ ഐ.പി.എല്ലിൽ പതുക്കെയാണ് തുടങ്ങാറുള്ളതെന്നും മൊഈൻ അലി പറഞ്ഞു. ബാംഗളൂരിലെ വിക്കറ്റുകൾ വളരെ മികച്ചതാണെന്നും അത് ആർ.സി.ബി മുതലെടുക്കണമെന്നും താരം പറഞ്ഞു. ബെംഗളൂരുവിലെ ബൗണ്ടറികൾ വളരെ ചെറുതാണെന്നും അത് ബൗളർമാർക്ക് വെല്ലുവിളിയാണെന്നും താരം കൂട്ടിച്ചേർത്തു. ആർ.സി.ബി നിലനിർത്തിയ രണ്ട് വിദേശ താരങ്ങളിൽ ഒരാളാണ് മൊഈൻ അലി.

Advertisement