വിദേശ താരങ്ങളില്‍ എബിഡിയെയും മോയിന്‍ അലിയെയും മാത്രം നിലനിര്‍ത്തി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

നിലവിലെ സ്ക്വാഡില്‍ വെറും രണ്ട് വിദേശ താരങ്ങളെ മാത്രം നിലനിര്‍ത്തി അടിമുടി മാറ്റത്തിനൊരുങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. എബി ഡി വില്ലിയേഴ്സും മോയിന്‍ അലിയും മാത്രമാണ് നിലനിര്‍ത്തപ്പെട്ട താരങ്ങള്‍. ഷിമ്രണ്‍ ഹെറ്റ്മ്യര്‍, മാര്‍ക്കസ് സ്റ്റോയിനിസ്, നഥാന്‍ കോള്‍ട്ടര്‍ നൈല്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ടിം സൗത്തി, ഡെയില്‍ സ്റ്റെയിന്‍, ഹെയിന്‍റിച്ച് ക്ലാസ്സെന്‍ എന്നിവരെയാണ് ടീം വിട്ട് നല്‍കിയത്. ടീമില്‍ ഇനി 12 സ്ഥാനങ്ങളാണ് ബാക്കിയുള്ളത്.

ഇന്ത്യന്‍ താരങ്ങളായ അക്ഷ്പ് നാഥ്, പരയസ് ബര്‍മന്‍, കുല്‍വന്ത് ഖെജ്രോലിയ, ഹിമ്മത് സിംഗ്, മിലിന്ദ് കുമാര്‍ എന്നിവരും പുറത്ത് പോകുന്നു. 27.90 കോടിയാണ് ടീമിന്റെ കൈവശമുള്ളത്.

Previous articleനാലു വർഷത്തിനു ശേഷം കസോളയ്ക്ക് ഒരു സ്പാനിഷ് ഗോൾ!!
Next articleഹാൻസി ഫ്ലിക്ക് ബയേൺ പരിശീകനായി തുടരും, പുതിയ പരിശീലകൻ എത്തില്ല