ഫിഞ്ചിനേയും മോറിസിനേയും റിലീസ് ചെയ്ത് ആർസിബി

Img 20210120 175623

ഐപിഎൽ 2021 താരലേലത്തിന് മുൻപായി ഫിഞ്ചിനേയും മോറിസിനേയും റിലീസ് ചെയ്ത് ആർസിബി. 2020 എഡിഷൻ ഐപിഎല്ലിലെ 12 താരങ്ങളെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു നിലനിർത്തി. ശിവം ദുബേ, ആരോൺ ഫിഞ്ച്, ക്രിസ് മോറിസ് എന്നിവരെ ആർസിബി ഇത്തവണ കൈവിട്ടു. 4.8 കോടിക്കാണ് ഫിഞ്ച് ആർസിബിയിൽ എത്തിയത്. 268 റൺസ് മാത്രമാണ് താരം നേടിയത്.

10 കോടിക്ക് ബെംഗളൂരുവിലെത്തിയ മോറിസ് 11 വിക്കറ്റുകൾ വീഴ്ത്തുകയും 34 റൺസെടുക്കുകയും ചെയ്തിരുന്നു. ഐപിഎൽ 2019ൽ ആർസിബിയിൽ എത്തിയ താരമാണ് ശിവം ദുബെ. ഐപിഎൽ 2020യിൽ തിളങ്ങാൻ താരത്തിനായിരുന്നില്ല. 129 റൺസും 4 വിക്കറ്റുകളും മാത്രമാണ് താരത്തിന് നേടാനായത്.

Previous articleആഴ്സണൽ വിട്ട ഓസിൽ തുർക്കിയിൽ തിളങ്ങും എന്ന് വെങ്ങർ
Next articleസഞ്ജു സാംസൺ ഇനി രാജസ്ഥാൻ റോയൽസിനെ നയിക്കും