പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച് ബാംഗ്ലൂര്‍

- Advertisement -

ഐപിഎല്‍ 2018ല്‍ പ്ലേ ഓഫ് സാധ്യതകള്‍ കൈവിട്ട് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. തങ്ങളുടെ പത്താം മത്സരത്തില്‍ ടീം 5 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങിയതോടെയാണ് ടൂര്‍ണ്ണമെന്റിന്റെ നോക്ക്ഔട്ട് ഘട്ടത്തിലേക്ക് ബാംഗ്ലൂരിനു ഇനി കടക്കുവാന്‍ സാധ്യതയില്ലെന്നത് വ്യക്തമായത്. 10 മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് ബാംഗ്ലൂരിനു ജയിക്കാനായത്.

ഇന്നത്തെ മത്സരത്തില്‍ സണ്‍റൈസേഴ്സിനെ നിസാര സ്കോറായ 146 റണ്‍സിനു പുറത്താക്കിയ ശേഷമാണ് ബാംഗ്ലൂര്‍ മത്സരം കൈവിട്ടത്. പവര്‍പ്ലേയില്‍ മികച്ച തുടക്കമാണ് ബാംഗ്ലൂരിനു ലഭിച്ചത്. വിരാട് കോഹ്‍ലി ആക്രമിച്ച് കളിച്ചപ്പോള്‍ ജയം അനായാസമാകുമെന്ന് കരുതിയെങ്കിലും പിന്നീട് ടീം തകരുകയായിരുന്നു. അവസാന ഓവറുകളില്‍ കോളിന്‍ ഡി ഗ്രാന്‍ഡോം പ്രതീക്ഷകള്‍ നല്‍കിയെങ്കിലും ഭുവിയുടെ അനുഭവ സമ്പത്ത് സണ്‍റൈസേഴ്സിനു തുണയാകുകയായിരുന്നു.

ഡല്‍ഹി, പഞ്ചാബ്, സണ്‍റൈസേഴ്സ്, രാജസ്ഥാന്‍ എന്നീ ടീമുകള്‍ക്കെതിരെയാണ് ബാംഗ്ലൂരിന്റെ ഇനിയുള്ള അടുത്ത മത്സരങ്ങള്‍.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement