റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പുതിയ ലോഗോ

ഐ പി എൽ ക്ലബായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ അവരുടെ ലോഗോ മാറ്റി പുതിയ ലോഗോ അവതരിപ്പിച്ചു. ഇന്ന് സാമൂഹിക മാധ്യമങ്ങൾ വഴി ആണ് പുതിയ ലോഗോ അവർ അവതരിപ്പിച്ചത്. ഒരു സിംഹം ഉൾപ്പെടുന്നതാണ് പുതിയ ലോഗോ. റോയൽ ചാലഞ്ചേഴ്സിന്റെ വീര്യത്തിനെ ആണ് പുതിയ ലോഗോ പ്രതിനിധീകരിക്കുന്നത് എന്ന് ക്ലബ് വ്യക്തമാക്കി. പുതിയ ദശകത്തിൽ പുതിയ ആർ സി ബിയെ കാണാം എന്നും ക്ലബ് പറഞ്ഞു.

ആർ സി ബിയുടെ മുഖത്തിൽ ചെറിയ മാറ്റങ്ങൾ വരണമെന്ന് തോന്നിയത് കൊണ്ടാണ് ഈ പുതിയ ലോഗോ അവതരിപ്പിച്ചത് എന്ന് ക്ലബിന്റെ ചെയർമാൻ സഞ്ജീവ് ചുരിവാല പറഞ്ഞു. മാർച്ച് 23നാണ് പുതിയ ഐ പി എൽ സീസൺ ആരംഭിക്കുന്നത്. അടുത്തിടെ മുത്തൂറ്റ് ഫിൻ കോർപുമായി സ്പോൺസർഷിപ്പും ഒപ്പുവെച്ച ആർ സി ബി പുതിയ സീസണായി ഒരുങ്ങി കഴിഞ്ഞു.