കാറ്റിച് പിന്മാറി, ആർ സി ബിക്ക് ഇനി പുതിയ പരിശീലകൻ

Img 20210821 163011

ഐ പി എൽ പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഒരു വലിയ മാറ്റം തന്നെ ആർ സി ബിയിൽ നടന്നിരിക്കുകയാണ്. റോയൽ ചാലഞ്ചേഴ്സിന്റെ പരിശീലകനായിരുന്ന സിമൺ കാറ്റിച് പരിശീലക സ്ഥാനത്ത് നിന്ന് മാറുകയാണെന്ന് അറിയിച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് കാറ്റിച് പിന്മാറുന്നത്. പകരം മൈക് ഹെസൺ ആകും ഇനി ആർ സി ബിയുടെ പരിശീലകൻ. 46കാരനയ ഹെസൺ ആർ സി ബിയുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഓപറേഷൻസ് ആയിരുന്നു ഇതുവരെ. മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരമായ ഹെസൺ ന്യൂസിലൻഡ് ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2019ൽ ആണ് അദ്ദേഹം ആർ സി ബിയിൽ എത്തിയത്.

Previous articleപോളിഷ് സ്ട്രൈക്കർ ലൂക്കാസിനെ ചെന്നൈയിൻ സ്വന്തമാക്കി
Next articleഹൈദരബാദിന്റെ അനുജ് കുമാർ ഐസാളിൽ ലോണിൽ പോകും