“ആർ.സി.ബിയുടെ മികച്ച പ്രകടനത്തിന് കാരണം മാക്‌സ്‌വെൽ”

Maxwell Batting Rcb Royal Challengers Banglore

ഈ വർഷത്തെ ഐ.പി.എൽ സീസണിൽ ആർ.സി.ബി മികച്ച പ്രകടനം പുറത്തെടുക്കാൻ കാരണം ഓസ്‌ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെല്ലിന്റെ പ്രകടനമാണെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ചരേക്കർ. പഞ്ചാബ് കിങ്സിനെതിരെ ഗ്ലെൻ മാക്സ്‌വെല്ലിന്റെ മികച്ച പ്രകടനം ടീമിന് വിജയം നേടി കൊടുത്തിരുന്നു. തുടർന്നാണ് താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച് മഞ്ചരേക്കർ രംഗത്തെത്തിയത്.

മത്സരത്തിൽ വെറും 33 പന്തിൽ നിന്ന് 57 റൺസ് എടുത്ത മാക്‌സ്‌വെൽ ആർ.സി.ബിക്ക് ജയം നേടി കൊടുത്തിരുന്നു. ഐ.പി.എൽ രണ്ടാം ഘട്ടത്തിൽ മാക്സ്‌വെല്ലിന്റെ തുടർച്ചയായ മൂന്നാമത്തെ അർദ്ധ സെഞ്ച്വറിയായിരുന്നു കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെയുള്ളത്. മാക്സ്‌വെല്ലിനെ കൂടാതെ മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, ചഹാൽ എന്നിവരെല്ലാം ആർ.സി.ബിക്ക് വേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും മഞ്ചരേക്കർ പറഞ്ഞു.

Previous articleസൗത്ഗേറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനാകും എന്ന് അഭ്യൂഹം, ഒലെ തന്നെ മതിയെന്ന് ആരാധകർ
Next articleവൻ വിജയവുമായി കോഴിക്കോട് ക്വാർട്ടറിൽ