ലോകകപ്പ് അരികിൽ, ഐപിഎല്ലിനിടെ വിശ്രമിക്കാൻ കോഹ്ലി

- Advertisement -

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാമത് എഡിഷൻ ആരംഭിച്ചു. ഏകദിന ലോകകപ്പിന് ഐപിഎൽ കഴിഞ്ഞാലുടൻ ആരംഭമാകും. ലോകകപ്പിലെ പ്രകടനത്തിന് ഐപിഎല്ലിലെ മത്സരങ്ങൾ ബാധിക്കരുതെന്നു കരുതുകയാണ് ക്രിക്കറ്റ് താരങ്ങളിൽ പലരും. ഇന്ത്യൻ ക്യാപ്റ്റനും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ അമരക്കാരനുമായ വിരാട് കോഹ്‌ലിയും പറയുന്നത് മറ്റൊന്നുമല്ല.

ആവശ്യമെങ്കിൽ ഐപിഎൽ മത്സരങ്ങൾക്കിടെയിൽ വിശ്രമം എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോകകപ്പ് പടിവാതിലിൽ എത്തിനിൽക്കേ ഫിറ്റ്നസ് നിലനിർത്തേണ്ടത് എല്ലാ താരങ്ങളുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഏറെ തുക മുടക്കിയാണ് ഐപിഎൽ ഫ്രാഞ്ചെസികൾ താരങ്ങളെ സ്വന്തമാക്കിയത് അതുകൊണ്ടു തന്നെ ടീമിനോടുള്ള കടമയും പാലിക്കാൻ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

Advertisement